Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അന്തരിച്ച മുൻമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം; ഇന്ദിരാഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ, പോക്കറ്റടിക്ക് ഇരയായത് നിരവധി പേർ....പതിനഞ്ചോളം പേഴ്സുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാഭവന് പുറത്തുനിന്ന് കിട്ടിയിട്ടുണ്ട്.....പത്തോളം പേഴ്സുകൾ സ്റ്റേഷനിലും ലഭിച്ചിട്ടുണ്ട്....എന്നാൽ ഇതിലൊന്നിലും പണമുണ്ടായിരുന്നില്ല....

24 JULY 2023 11:48 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച മുൻമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ദിരാഭവനിൽ പൊതുദർശനത്തിന് വച്ചപ്പോൾ പോക്കറ്റടിക്ക് ഇരയായത് നിരവധി പേർ. പ്രിയ നേതാവിനെ അവസാനമായി കാണാൻ നൂറുകണക്കിന് പേരാണ് ഇവിടെ എത്തിയത്. ഇതിൽ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ പേഴ്സുകളാണ് നഷ്ടമായതെന്നാണ് വിവരം. ആള്‍ക്കൂട്ടത്തില്‍ പേഴ്‌സ് നഷ്ടപ്പെട്ടെന്നുപറഞ്ഞ് മുഹമ്മദ് സഫര്‍ എന്നയാള്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലടക്കം പരാതി നല്‍കിയിരുന്നു.പതിനഞ്ചോളം പേഴ്സുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്ദിരാഭവന് പുറത്തുനിന്ന് കിട്ടിയിട്ടുണ്ട്. പത്തോളം പേഴ്സുകൾ സ്റ്റേഷനിലും ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിലൊന്നിലും പണമുണ്ടായിരുന്നില്ല. പക്ഷേ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ ഒന്നും നഷ്ടമായിരുന്നില്ല. എത്രപേരുടെ പേഴ്സുകളാണ് നഷ്ടപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ആൾക്കൂട്ടത്തിൽ നഷ്ടപ്പെട്ടു എന്നുകരുതി ചിലർ പരാതി നൽകാൻ തയ്യാറായിട്ടുമില്ല.

പേഴ്സിൽ നിന്ന് പണം കവർന്ന ആളിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.ഉമ്മൻചാണ്ടിയോടുള്ള സ്നേഹാതിരേകം കേരളം പ്രകടിപ്പിച്ചപ്പോൾ കുടുബാംഗങ്ങൾക്കു വേണ്ടി അത് ഏറ്റുവാങ്ങാൻ മുന്നിൽനിന്നത് ചാണ്ടി ഉമ്മനാണ്. സഹോദരങ്ങളായ മറിയയയോടും അച്ചുവിനോടും അമ്മ മറിയാമ്മയോടും ഒപ്പം തൊഴുകൈകളോടെ ചാണ്ടി, തന്റെ പിതാവിനെ അതിരറ്റു സ്നേഹിച്ച കേരള ജനതയോട് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു.പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടി അന്ത്യനിദ്ര കൊളളുന്ന കല്ലറയിലേക്ക് ഇപ്പോഴും ജനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.എന്നും ആള്‍ക്കൂട്ടത്തിന് നടുവിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ യാത്ര.

 

കാണാനെത്തുന്ന അവസാനത്തെയാളെയും കേട്ടശേഷമേ കുഞ്ഞൂഞ്ഞ് വിശ്രമിക്കാറുള്ളൂ. ആ സ്നേഹ സാമീപ്യം അനുഭവിച്ചറിഞ്ഞ ആയിരങ്ങളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്.സ്ത്രീകളും കുട്ടികളും മുതല്‍ നാനാ തുറകളിലുള്ളവർ തങ്ങളുടെ പ്രിയ നേതാവിനെ യാത്രക്കാനെത്തി. വർഷങ്ങളോളം ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ഇടമായിരുന്ന കെ.പി.സി.സി ആസ്ഥാനത്തെത്തിയപ്പോള്‍ അത് അണമുറിയാത്ത ജനസാഗരമായി. കേരളത്തിന് ആരായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഒഴുകിയെത്തിയ ജനക്കൂട്ടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends