വടക്കേക്കാട് വയോധിക ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി... ചെറുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വടക്കേക്കാട് വയോധിക ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുവായൂര്‍ എ.സി.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. അക്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടക്കുന്നത്. ചെറുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
https://www.facebook.com/Malayalivartha


























