Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കെ എസ് ആർ ടി സിയെ ചുമക്കാൻ ഇനി കേരളാ കോൺഗ്രസ് ബാലകൃഷ്ണ പിള്ള ഗ്രൂപ്പിനും വയ്യ.... കെ എസ് ആർ ടി സിയെ പൂട്ടിച്ചവൻ എന്ന പ്രതിച്ഛായ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്..?! ലക്ഷ്യം വിദ്യാഭ്യാസ മന്ത്രി കസേരയോ..!

24 JULY 2023 01:42 PM IST
മലയാളി വാര്‍ത്ത

കെ എസ് ആർ ടി സിയെ ചുമക്കാൻ ഇനി കേരളാ കോൺഗ്രസ് ബാലകൃഷ്ണ പിള്ള ഗ്രൂപ്പിനും വയ്യ. പിള്ളയുടെ ഇഷ്ടവകുപ്പായിരുന്നു ഗതാഗതം. അവിടെ അവർക്ക് ഒരുകാലത്ത് ശക്തമായ യൂണിയൻ പോലുമുണ്ടായിരുന്നു. എന്നാൽ ഇനി ആ പാർട്ടിക്ക് ഗതാഗത വകുപ്പ് വേണ്ട. ഗതാഗതവകുപ്പാണെങ്കിൽ ഗണേശ് കുമാർ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (ബി) നേതൃയോഗത്തിൽ തീരുമാനം. മുന്നണിധാരണ അനുസരിച്ച് ആന്റണി രാജുവുമായിട്ടാണ് ഗണേശ് കുമാർ മന്ത്രിസ്ഥാനം പങ്കിടേണ്ടത്. നവംബർ മാസത്തിൽ ഗണേശ് വീണ്ടും മന്ത്രിയാകാൻ സാധ്യത ഏറെയാണ്. ഇതിനിടെയാണ് വകുപ്പിൽ പാർട്ടി നിലപാടിലെത്തുന്നത്.

 

 

 

 

സർക്കാരിന്റെ രണ്ടരവർഷം പൂർത്തിയാകാൻ നാലുമാസംകൂടി ബാക്കിയുണ്ട്. മന്ത്രിസ്ഥാനം പങ്കിടുന്നതുസംബന്ധിച്ചകാര്യം ഇതുവരെ ഇടതു മുന്നണി ഔദ്യോഗികമായി ചർച്ചയ്‌ക്കെടുത്തിട്ടില്ല. അതിനുമുമ്പുതന്നെ കഴിഞ്ഞ ദിവസംചേർന്ന കേരള കോൺഗ്രസ് (ബി) യോഗമാണ് ഗതാഗതവകുപ്പാണെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അതിനിടെ ഗണേശിനെ മന്ത്രിയാക്കില്ലെന്ന അഭ്യൂഹവും ശക്തമാണ്. മുഖ്യമന്ത്രിക്ക് ഗണേശിനോട് താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ഗതാഗത മന്ത്രിയാകാൻ വയ്യെന്ന് കെബി ഗണേശ് കുമാർ വിശദീകരിക്കുന്നത്.

 

 

 

മന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ചുള്ള ചർച്ചയുണ്ടാകുമ്പോൾ വകുപ്പ് മാറ്റണമെന്ന് പാർട്ടി ആവശ്യപ്പെടും. ഇത് അംഗീകരിക്കപ്പെട്ടില്ലെങ്കിൽ മന്ത്രിസ്ഥാനം സ്വീകരിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. ഗണേശ് കുമാർകൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എൽ.ജെ.ഡി. ഒഴികെയുള്ള എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കിയുള്ള സർക്കാർ രൂപവ്തകരണത്തിനാണ് ഇടതുമുന്നണി നേരത്തെ തീരുമാനിച്ചത്.

 

 

 

ഒന്നിലധികം അംഗങ്ങളുള്ള കക്ഷികൾക്കെല്ലാം അഞ്ചുവർഷവും, ഓരോ അംഗങ്ങൾ മാത്രമുള്ള കക്ഷികൾ രണ്ടരവർഷം കൂടുമ്പോൾ പങ്കിട്ടെടുക്കുന്നവിധവുമാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചത്. ഇതനുസരിച്ച്, കേരള കോൺഗ്രസ് (ബി), ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് (എസ്), ഐ.എൻ.എൽ. എന്നീ കക്ഷികളാണ് മന്ത്രിസ്ഥാനം പങ്കിടേണ്ടത്. ഐ.എൻ.എൽ. മന്ത്രിസ്ഥാനം കോൺഗ്രസ്-എസിനാണ് കൈമാറേണ്ടത്.

 

 

അഹമ്മദ് ദേവർകോവിലിന് പകരം രാമചന്ദ്രൻ കടന്നപ്പള്ളിക്ക് മന്ത്രിസ്ഥാനം ലഭിക്കും. ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധിയായ ആന്റണി രാജുവിന്റെ മന്ത്രിസ്ഥാനമാണ് ഗണേശ് കുമാറിന് ലഭിക്കേണ്ടത്. അതുകൊണ്ട് തന്നെ ഗതാഗതമാണ് ഗണേശ് കുമാറിന് കിട്ടാൻ സാധ്യത. ഇത് മനസ്സിലാക്കിയാണ് ഇപ്പോഴേ ചർച്ച. കെ എസ് ആർ ടി സിയെ രക്ഷിക്കാൻ കഴിയില്ലെന്നതാണ് ഇതിന് കാരണം. ഗതാഗത മന്ത്രിയായാൽ കെ എസ് ആർ ടി സിയെ പൂട്ടിച്ചവൻ എന്ന പ്രതിച്ഛായ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് ഗണേശിന്റേയും വിലയിരുത്തൽ.

 

 

ഘടകക്ഷികളുടെ മന്ത്രിമാർ മാറുന്നതിനൊപ്പം, മറ്റ് മന്ത്രിമാരുടെ ചിലവകുപ്പുകളിലും മാറ്റമുണ്ടാകുമെന്ന ചർച്ച സിപിഎമ്മിനുള്ളിൽ സജീവമാണ്. ഇതുകൂടി പരിഗണിച്ചാണ് ഗതാഗതവകുപ്പ് വേണ്ടെന്ന ആവശ്യം കേരള കോൺഗ്രസും (ബി) മുന്നോട്ടുവെക്കുന്നതെന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends