ചന്ദ്രബോസ് വധക്കേസില്‍ മാധ്യമപ്രവര്‍ത്തകരെ വിചാരണ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് വധക്കേസില്‍ മാധ്യമ പ്രവര്‍ത്തകരെ വിചാരണ ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. 12 മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 25 പേരുകള്‍ ഉള്‍പ്പെടുന്ന സാക്ഷിപ്പട്ടികയാണ് പ്രതിസ്ഥാനത്തുള്ള മുഹമ്മദ് നിസാമിനു വേണ്ടി സമര്‍പ്പിച്ചിരുന്നത്.
ഇതില്‍ ചന്ദ്ര ബോസിന്റെ മൃതദേഹം പേസ്റ്റ്‌മോര്‍ട്ടം ചെയ്ത തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍, നിസാം ചന്ദ്രബോസിനെ ഇടിപ്പിക്കാന്‍ ഉപയോഗിച്ചതായി പറയുന്ന ഹമ്മര്‍ വാഹനത്തിന്റെ ടയര്‍ പരിശോധിച്ച വിദഗ്ദ്ധന്‍, നിസാമിനെ ഉന്മാദ-വിഷാദ രോഗത്തിന് ചികിത്സിച്ചതായി പറയുന്ന ഡല്‍ഹിയിലേക്കും തൃശൂര്‍ പെരുമ്പിലാവിലേയും ഓരോ ഡോക്ടര്‍മാര്‍ എന്നിവരെ മാത്രം വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി. ഇവരുടെ വിസ്താരം 28, 30 തീയതികളില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























