ഇടത് സംഘടനകൾ അങ്ങോട്ട് ചവിട്ടി, പിണറായി സമ്മതം മൂളി....ഇതോടെ കേരളത്തിന് നഷ്ടം കോടികളാണ്...10,475 കോടി രൂപയുടെ കേന്ദ്ര പദ്ധതി, ആണ് ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാവുന്നത്....അത്രയ്ക്ക് സ്മാർട്ട് ആവണ്ട....

ഇടത് സംഘടനകൾ അങ്ങോട്ട് ചവിട്ടി , പിണറായി സമ്മതം മൂളി. ഇതോടെ കേരളത്തിന് നഷ്ടം കോടികളാണ്. 10,475 കോടി രൂപയുടെ കേന്ദ്ര പദ്ധതി ആണ് ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാവുന്നത്. വൈദ്യുതി ചാർജ് ഡിജിറ്റലായി അറിയാൻ സഹായിക്കുന്ന ഉപകരണമായ സ്മാർട്ട് മീറ്റർ പദ്ധതിയാണ് കേരളം ഉപേക്ഷിക്കുന്നത്. ഇടതുസംഘടനകളുടെയും സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും സമ്മർദ്ദഫലമായാണ് തീരുമാനം.സ്മാർട്ട് മീറ്റർ പദ്ധതിയ്‌ക്കായി അനുവദിച്ച 8,206 കോടി രൂപയ്‌ക്ക് പുറമേ വൈദ്യുതി വിതരണനഷ്ടം കുറയ്‌ക്കുന്നതിനുള്ള 2,269 കോടിയുടെ പദ്ധതിയുൾപ്പെടെ 10,475 കോടി രൂപയായിരുന്നു കേന്ദ്രം പദ്ധതി പ്രകാരം നൽകാനിരുന്നത്. തിരിച്ചടയ്‌ക്കേണ്ടാത്ത 2000 കോടി രൂപയും കേന്ദ്ര ഗ്രാന്റും പദ്ധതിയുടെ ഭാഗമായിരുന്നു. രാഷ്‌ട്രീയ സമ്മർദ്ദം മൂലം ബൃഹത്തായ പദ്ധതിയാണ് കേരളത്തിന് നഷ്ടമാകുന്നത്.
പദ്ധതി ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കേരളം ഉടൻ കത്ത് നൽകുമെന്നാണ് വിവരം.ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് രേഖപ്പെടുത്തുന്ന ഇലക്ട്രോ-മെക്കാനിക്കൽ മീറ്ററിന് പകരം മൊബൈൽഫോൺ സിം കാർഡ് ചാർജ് ചെയ്യുന്നതിന് സമാനമായ രീതിയിൽ കെഎസ്ഇബി ഓഫീസിൽ ഇരുന്ന് വൈദ്യുതി ചാർജ് ചെയ്യാനും നിയന്ത്രിക്കാനും കഴിയുന്ന ഡിജിറ്റൽ മീറ്ററിംഗ് ഉപകരണമാണ് സ്മാർട്ട് മീറ്റർ.പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ, വൈദ്യുതി വിതരണ നഷ്ടം കുറയ്‌ക്കൽ എന്നിവ ഒന്നിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം.3,03,758 കോടി രൂപയാണ് രാജ്യത്താകെ പദ്ധതി നടപ്പാക്കാൻ അനുവദിച്ചിരിക്കുന്നത്.
2025-26 സാമ്പത്തിക വർഷത്തിനുള്ളിൽ പദ്ധതി പൂർത്തികരിക്കണമെന്നാണ് വ്യവസ്ഥ.പക്ഷെ ഇത് കേരള സർക്കാരിനെ വേറെ രീതിയിൽ ബാധിക്കാനുള്ള സാധ്യതയും ഉണ്ട്. വൈദ്യുതിമേഖലയിലെ പരിഷ്‌കരണത്തിനായി കേരളത്തിന് 4263 കോടി രൂപയുടെ അധികവായ്പയ്ക്ക് ജൂണിൽ കേന്ദ്രാനുമതി ലഭിച്ചിരുന്നു. കഴിഞ്ഞവർഷത്തെ ബോർഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയായിരുന്നു ഇത്. നടപ്പുസാമ്പത്തികവർഷത്തിൽ അധികം കടമെടുക്കാനും കഴിയുമെന്ന് ധനമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ, സ്മാർട്ട് മീറ്ററിൽനിന്നും വിതരണരംഗത്തെ നഷ്ടം കുറയ്ക്കൽ പദ്ധതികളിൽനിന്നും പിന്നാക്കംപോയാൽ കടമെടുപ്പുപരിധി വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കൂട്ടും.
ആർഡിഎസ്എസിന്റെ ഭാഗമായ സ്മാർട് മീറ്റർ പദ്ധതിക്കായി കേന്ദ്രം മുന്നോട്ടുവച്ച ടോട്ടക്‌സ് മാതൃക നടപ്പാക്കാനാകില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. പിന്മാറ്റം മൂലം ഉണ്ടാകാവുന്ന ബാധ്യതകളെക്കുറിച്ചു സർക്കാർ നിയമോപദേശം തേടും. സ്മാർട് മീറ്റർ പദ്ധതിക്ക് ആദ്യം വിളിച്ച ടെൻഡർ നടപ്പാക്കാനാകില്ലെന്ന് ഉറപ്പായിട്ടും സർക്കാർ തീരുമാനമെടുത്തില്ല. അടുത്ത ടെൻഡർ വിളിക്കേണ്ടെന്നും നിർദ്ദേശം നൽകി. ഇതോടെ കരാർപ്രകാരം ഡിസംബറിനകം 37 ലക്ഷം സ്മാർട് മീറ്റർ സ്ഥാപിക്കാൻ കഴിയില്ലെന്നു വ്യക്തമായി.
https://www.facebook.com/Malayalivartha


























