മയക്ക് മരുന്നിന് അടിമയായ ചെറുമകൻ തൃശൂരിൽ വയോധിക ദമ്പതികളെ വെട്ടിക്കൊന്നു: പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്...

തൃശൂരിൽ വയോധിക ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകൻ പിടിയില്‍. തൃശൂർ പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. പനങ്ങാവിൽ അബ്ദുല്ല (65), ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ചെറുമകന്‍ അക്മനെ (27) പൊലീസ് പിടികൂടി. അക്മൽ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താന്‍ സ്ഥിരമായി മുത്തശ്ശനോടും മുത്തശ്ശിയോടും വഴക്ക് ഉണ്ടാക്കുമെന്നും വാർഡ് മെമ്പർ ഖാലിദ് ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.
അത്തരമൊരു വഴക്കായിരിക്കും കുറ്റകൃത്യത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മംഗലാപുരം ഭാഗത്തായിരുന്നു ഉണ്ടായിരുന്നത് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂ എന്നും പൊലീസ് അറിയിച്ചു.
മൃതദേഹം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. സമീപത്തെ വീട്ടിൽ താമസിക്കുന്ന ഇവരുടെ മകൻ രാവിലെ ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് മാതാപിതാക്കൾ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന അക്‌മൽ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകളുടെ മകനാണ് പ്രതി. അബ്ദുള്ള കുട്ടിയ്ക്കും ജമീലയ്ക്കുമൊപ്പമായിരുന്നു അക്‌മൽ താമസിച്ചിരുന്നത്. ഇതിന് മുമ്പും പണം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന് പ്രതി ദമ്പതികളെ ഉപദ്രവിച്ചിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു.
https://www.facebook.com/Malayalivartha


























