ഒന്നര മാസം മുമ്പ് പാലുകാച്ചൽ കഴിഞ്ഞ വീട്ടിൽ ഏഴുവയസുകാരനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം, മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

ഏഴ് വയസുകാരനായ മകനെ കൊലപ്പെടുത്തി ദമ്പതിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുതൽ വിവരങ്ങൾ പുറത്ത്. കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ തക്കലയ്ക്ക് സമീപം കരകണ്ഠർ കോണത്തിൽ മുരളീധരൻ (40), ഷൈലജ (35), മകൻ ജീവ എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം വെെകുന്നേരത്തോടെയാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തി ദമ്പതിമാർ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മരണപ്പെട്ട ഷെെലജയുടെ പിതാവ് ഗോപാലനാണ് മൃതദേഹങ്ങൾ ആദ്യം കാണുന്നത്. വൈകുന്നേരം ഗോപാലൻ പതിവുപോലെ മകളുടെ വീട്ടിൽ പാലുമായി എത്തിയിരുന്നു. എന്നാൽ ആ സമയം വീട് പൂട്ടിയനിലയിലായിരുന്നു. എന്നാൽ വീട്ടിലുള്ളവരുടെ ചെരിപ്പും മറ്റും പുറത്തു കിടക്കുന്നത് ശ്രദ്ധിച്ച ഗോപാലന് വീട് പൂട്ടിയിരിക്കുന്നതിൽ സംശയം ഉടലെടുക്കുകയായിരുന്നു. തുടർന്ന് ശൈലജയുടെ പിതാവ് സമീപവാസിയുടെ സഹായത്തോടെ കതക് കുത്തിത്തുറന്നു. ഈ സമയത്താണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടത്.
ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനിയറായിരുന്നു മുരളീധരൻ. കോവിഡ് വ്യാപനത്തിൻ്റെ സമയത്ത് ഇദ്ദേഹം നാട്ടിൽ വന്നിരുന്നു. അതിനുശേഷം നാട്ടിൽ തുടരുകയായിരുന്നു. തക്കലയ്ക്കു സമീപം മണലി ചരൽവിളയിൽ പുതിയ വീട് പണിതിരുന്നു. ഒന്നരമാസം മുൻപാണ് ഇവിടെ മുരളീധരൻ കുടുംബസമേതം താമസമായത്.
മുരളീധരനേയും ഷൈലജയേയും രണ്ട് മുറികളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. 2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2016ലാണ് ഇരുവർക്കും മകൻ പിറന്നത്.
മകന് ഓട്ടിസം അടുത്തിടെ സ്ഥിരീകരിച്ചതോട ഇരുവരും മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കിട്ടിയതോടെ മറ്റ് ദുരൂഹതകൾ വേണ്ടെന്ന നിലപാടിലാണ് പൊലീസ്.
https://www.facebook.com/Malayalivartha


























