മകൻ രാവിലെ ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് മാതാപിതാക്കൾ കൊല്ലപ്പെട്ട നിലയിൽ..മയക്ക് മരുന്നിന് അടിമയായിരുന്ന ചെറുമകൻ പണം കണ്ടെത്താൻ സ്ഥിരമായി മുത്തശ്ശനോടും മുത്തശ്ശിയോടും വഴക്ക്..ഒടുവിൽ കൊല..!

തൃശൂരിൽ വയോധിക ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകൻ മയക്കുമരുന്നിന് അടിമ. ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ ആയിരുന്നുവെന്നാണ് വിവരം.പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂരിൽ ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ചെറുമകൻ അക്മലിനെ (27) പൊലീസ് പിടികൂടി.
സമീപത്തെ വീട്ടിൽ താമസിക്കുന്ന ഇവരുടെ മകൻ രാവിലെ ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് മാതാപിതാക്കൾ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന അക്മൽ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. കൊല്ലപ്പെട്ട ദമ്പതികളുടെ മകളുടെ മകനാണ് പ്രതി. അബ്ദുള്ള കുട്ടിക്കും ജമീലയ്ക്കുമൊപ്പമായിരുന്നു അക്മൽ താമസിച്ചിരുന്നത്. ഇതിന് മുമ്പും പണം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന് പ്രതി ദമ്പതികളെ ഉപദ്രവിച്ചിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഡോഗ് സ്വാഡ് ഉൾപ്പെടെയുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.
അക്മൽ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താൻ സ്ഥിരമായി മുത്തശ്ശനോടും മുത്തശ്ശിയോടും വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും വാർഡ് മെമ്പർ ഖാലിദ് ഉൾപ്പടെയുള്ള നാട്ടുകാർ പൊലീസിന് മൊഴി നൽകി. അത്തരമൊരു വഴക്കായിരിക്കാം കുറ്റകൃത്യത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി മംഗലാപുരം ഭാഗത്തായിരുന്നു ഉണ്ടായിരുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂ എന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























