മണിപ്പൂരില്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെന്നാരോപിച്ച് തന്‍റെയും മകന്‍റെയും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്ന് പരാതി; സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ കേസെടുത്തു

സിപിഎം പിബി അംഗം സുഭാഷിണി അലി പുലിവാൽ പിടിച്ചിരിക്കുകയാണ്. ഒരു ചിത്രം പങ്കു വച്ച് അതിനു പിന്നാലെ കേസും വന്നു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതി ഉയർന്നതോടെയാണ് കേസെടുത്തത്. മണിപ്പൂരില്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളെന്നാരോപിച്ച് തന്‍റെയും മകന്‍റെയും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്ന് പറഞ്ഞ് ബിജെപി മണിപ്പൂര്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ചിതാനന്ദ സിങ് ആണ് പരാതി നല്‍കിയത്.
മണിപ്പൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ സുഭാഷിണി അലി ട്വിറ്ററില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. മണിപ്പൂരിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് റിട്ട. സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് ഹർജി സമർപ്പിച്ചത്. സുപ്രീം കോടതിയിലാണ് ഹർജി. നിലവിലെ അതിക്രമങ്ങളിൽ സിബിഐ അന്വേഷിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം മണിപ്പൂർ വിഷയം ആളിക്കത്തുകയാണ് . സ്തീകളെ നഗ്നരായി നടത്തിയതും കൂട്ടബലാല്‍സംഗങ്ങളും കൊലപാതകങ്ങളും അക്രമങ്ങളും ന്യായീകരിക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രി പ്രസ്താവന നടത്തിയിട്ടും തൃപ്തരാകാത്ത ഇന്ത്യ സഖ്യം പാര്‍ലമെന്റിന്റെ ഇരുസഭകളും സത്ംഭിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി മണിപ്പൂര്‍ സന്ദര്‍ശനത്തിനും പദ്ധതിയിട്ടിരിക്കുന്നു. അശാന്തിയുടെ നിഴലില്‍ കഴിയുന്ന മണിപ്പൂരിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനാണോ ഈ സന്ദര്‍ശനമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.
https://www.facebook.com/Malayalivartha


























