കുടുംബവഴക്ക് തീര്‍ക്കാന്‍ പോയ ഓട്ടോഡ്രൈവറുടെ മൃതദേഹം തോട്ടില്‍

കുടുംബവഴക്കിനിടയില്‍ തടസം പിടിച്ച ഓട്ടോഡ്രൈവറുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി പായിക്കാട് വീട്ടില്‍ സജു എന്നു വിളിക്കുന്ന സജിമോന്റെ (38) മൃതദേഹമാണ് പുലിക്കുട്ടിശേരി പാലത്തിനു സമീപം തോട്ടില്‍ ഇന്നു രാവിലെ കണ്ടെത്തിയത്. സജിമോന്റെ മരണവുമായി ബന്ധപ്പെട്ട് പുലിക്കുട്ടിശേരി കോട്ടപ്പറമ്പില്‍ ജിക്കുവിനെ (25) പൊലീസ് അന്വേഷിച്ചുവരുന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് മാസങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്ക് രൂക്ഷമായത്. ജിക്കുവിന്റെ രണ്ടാനമ്മ തങ്കമ്മയുടെ സഹോദരങ്ങളായ റോയിമോന്‍ (ചാണ്ടി45), കൊച്ചുമോന്‍ (മാത്യു കുര്യന്‍ 52) എന്നിവരെ വെട്ടേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വില്ലൂന്നിയില്‍ നിന്ന് സഹോദരങ്ങളെയും കൊണ്ടുപോയ ഓട്ടോറിക്ഷാ ഡ്രൈവറാണ് സജിമോന്‍. സജിമോന്റെ ഓട്ടോറിക്ഷയും തല്ലിത്തകര്‍ത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി പുലിക്കുട്ടിശേരി ചാമത്തറ ഭാഗത്താണ് സംഭവം. ചാമത്തറ ഭാഗത്ത് താമസിക്കുന്ന സഹോദരി തങ്കമ്മയുടെ കുടുംബ പ്രശ്‌നം തീര്‍ക്കാണ് ചാണ്ടിയും കൊച്ചുമോനും സജുവിന്റെ ഓട്ടോയില്‍ എത്തിയത്. രാത്രി ഒന്‍പതോടെ സഹോദരി വിളിച്ചു പറഞ്ഞ പ്രകാരമാണ് ഇവര്‍ എത്തിയത്. വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ തര്‍ക്കം മൂത്ത് വഴക്കായി. ഇതേതുടര്‍ന്നാണ് ചാണ്ടിക്കും കൊച്ചുമോനും വെട്ടേറ്റത്. ബഹളത്തിനിടെ സജുവിന്റെ തലയ്ക്കടിയേറ്റു പുറത്തിറങ്ങി ഓടുന്നതിനിടെ സമീപത്തെ തോട്ടില്‍ വീണു. സംഭവമറിഞ്ഞ് ആര്‍പ്പൂക്കരയില്‍ നിന്ന് നാട്ടുകാരെത്തി തോട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും സജുവിനെ കണ്ടു കിട്ടിയില്ല. രാത്രി ഒന്നോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. ഇന്ന് രാവിലെയാണ് മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























