Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഹരിത കർമ്മസേന ശുചിത്വ കേരളത്തിന്റെ സൈന്യം : മന്ത്രി എം ബി രാജേഷ്

24 JULY 2023 07:35 PM IST
മലയാളി വാര്‍ത്ത

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രവർത്തനം നടക്കണമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ആലത്തൂരിൽ സ്വന്തമായി ഭൂമിയും ഭൂരേഖയും ഇല്ലാത്ത 8 കുടുംബങ്ങൾക്ക് ആധാരം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും കൂടിച്ചേർന്ന് മാലിന്യ സംസ്കരണം യാഥാർത്ഥ്യമാക്കണം. ഹരിത കർമ്മ സേന എന്നത് ശുചിത്വ കേരളത്തിന്റെ സൈന്യമാണ്. ഓരോ വ്യക്തിയും പങ്കാളികളായാൽ മാത്രമേ സമ്പൂർണ്ണ മാലിന്യമുക്ത കേരളം സൃഷ്ടിക്കാനാകൂ. വീട്ടിലുണ്ടാകുന്ന ജൈവമാലിന്യം വീട്ടിൽ തന്നെ സംസ്കരിക്കാനും അജൈവമാലിന്യം ഹരിത കർമ്മസേനയ്ക്ക് നൽകുവാനും ഓരോ വ്യക്തിയും മുൻകൈ എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുള്ള കോൺഫറൻസ് ഹാൾ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ സോളാർ പാനൽ ഉദ്ഘാടനവും ബഡ്സ് സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി ലഭിച്ച 15 സെന്റ് സ്ഥലം ഏറ്റുവാങ്ങലും മന്ത്രി നിർവഹിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കലും നടന്നു.

മാടമ്പൻ വീട്ടിൽ കുമാരൻ, മുതുവട്ടൂർ വീട്ടിൽ എം കെ നകുലൻ, കൈപ്പുള്ളി വീട്ടിൽ കെ കെ കൊച്ചുമോൻ, വെങ്ങോലി വീട്ടിൽ വി വി പ്രസീത് കുമാർ, കാഞ്ഞിരക്കാടൻ വീട്ടിൽ പുഷ്പ ശശി, പുത്തൻവീട്ടിൽ മീനാക്ഷി ഒ പി, കൊല്ലപ്പറമ്പിൽ വീട്ടിൽ ടി കെ ഭാരതി, ബോയൻ വീട്ടിൽ ഗിരീഷ് എന്നിവർക്കാണ് ഭൂരേഖ കൈമാറിയത്.

14 ലക്ഷം രൂപ ചെലവഴിച്ചാണ് കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുള്ള പഞ്ചായത്ത് കോൺഫറൻസ് ഹാൾ നിർമ്മിച്ചത്. 6 ലക്ഷം രൂപ ചിലവിൽ 10 കിലോവാട്ടിന്റെ ഓൺഗ്രിഡ് സോളാർ പാനലാണ് ഉദ്ഘാടനം ചെയ്തത്. ബഡ്സ് സ്കൂൾ നിർമ്മാണത്തിന് സൗജന്യമായി 15 സെന്റ് സ്ഥലം മൂന്നാം വാർഡ് രാപ്പാളിലെ തേവർമഠത്തിൽ അനന്തനാരായണ അയ്യരിൽ നിന്നും മന്ത്രി എം ബി രാജേഷ് ഏറ്റുവാങ്ങി.

പറപ്പൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫ്രീസർ വാങ്ങുന്നതിനുള്ള തുക കുണ്ടായി വീട്ടിൽ കെ കെ രവീന്ദ്രൻ മന്ത്രിക്ക് നൽകി. ഇരുവരെയും മന്ത്രി എം ബി രാജേഷ് പൊന്നാട നൽകി ആദരിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ മുഖ്യാതിഥിയായി.പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് സ്വാഗതം പറഞ്ഞു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ഷൈലജ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി സബിത, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാരായ കാർത്തിക ജയൻ, പി. ടി. കിഷോർ, കെ. സി. പ്രദീപ്, എൻ. എം. പുഷ്പാകരൻ, ബീന സുരേന്ദ്രൻ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (11 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends