Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മാലിന്യസംസ്കരണത്തിന് വേണ്ടത് ഇച്ഛാശക്തിയുള്ള നഗരസഭകൾ: മന്ത്രി എം ബി രാജേഷ്

24 JULY 2023 07:38 PM IST
മലയാളി വാര്‍ത്ത

മാലിന്യ സംസ്കരണത്തിന് നിയമങ്ങൾ മാത്രം മതിയാകില്ലെന്നും നിശ്ചയദാർഢ്യത്തോടെയും ഇച്ഛാശക്തിയോടെയും നിയമം നടപ്പാക്കാൻ തദ്ദേശസ്ഥാപന അധികൃതർ തയ്യാറാവുക കൂടി വേണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭാ പ്രതിനിധികളുടെ ശിൽപശാല 'മാറ്റം' തൃശൂർ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2024 മാർച്ച് 31ഓടെ തെരുവുകൾ മാലിന്യമുക്തമാക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ. മാലിന്യക്കൂനകളില്ലാത്ത, വഴിയിൽ മാലിന്യം വലിച്ചെറിയാത്ത കേരളമാണ് ലക്ഷ്യം. അതിന് ബോധവത്കരണം മാത്രം മതിയാകില്ല. കർശന നടപടികളിലേക്ക് നീങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നിയമ നടപടികൾ സ്വീകരിക്കുന്നതിലും പിഴ ഈടാക്കുന്നതിലും നഗരസഭാ അധികൃതർ വൈമനസ്യം കാണിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ഫണ്ട് നിലവിലുണ്ട്. ഫണ്ടിൻ്റെ അഭാവമല്ല, ശക്തവും ഭാവനാപൂർണവുമായ ഇടപെടലിൻ്റെ കുറവാണ് പ്രവർത്തനങ്ങളെ ബാധിക്കുന്നത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായും 100 ശതമാനം ലക്ഷ്യം പൂർത്തീകരിച്ചും നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ നഗരസഭാ പ്രതിനിധികളുടെ ശിൽപശാലയാണ് നടന്നത്. തൃശൂർ കോർപറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷനായി. കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ വിശിഷ്ടാതിഥിയായി. കെ എസ്ഡബ്ല്യു എം പി ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ യു വി ജോസ്, കില ഡയറക്ടർ ജോയ് എളമൺ, കേരള മുനിസിപ്പൽ ചെയർമാൻസ് ചേംബർ ചെയർമാൻ എം കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. അർബൻ സാനിറ്റേഷൻ എക്സ്പെർട്ട് ജെ എസ് ജയകുമാർ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് മേധാവി ജി ശങ്കർ, പ്രവിൻജിത്, ബീന ഗോവിന്ദൻ, ആർ ജയചന്ദ്രൻ തുടങ്ങിയവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (11 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends