Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മയക്കുമരുന്നിനെതിരേ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും: മന്ത്രി എം ബി രാജേഷ്...

24 JULY 2023 07:39 PM IST
മലയാളി വാര്‍ത്ത

കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള മയക്കു മരുന്ന് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ചേർപ്പ് എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മയക്കുമരുന്ന് ഉപയോഗത്തിൽ രാജ്യത്തെ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടില്ലെങ്കിലും അവയുടെ ഉപയോഗം അടുത്ത കാലത്തായി വർധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ നിയമ നടപടികൾക്കൊപ്പം ശക്തമായ ജനകീയ ഇടപെടലുകൾ ആവശ്യമാണ്. മയക്കുമരുന്നിനെതിരായ ബോധവൽക്കരണം ശക്തമായി തുടരണം. ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് വിമുക്തി പദ്ധതിയിലൂടെ എക്‌സൈസ് വകുപ്പ് നിർവഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആഗോള തലത്തിൽ വ്യാപിച്ചുകിടക്കുന്നതാണ് മയക്കുമരുന്ന് വിതരണ ശൃംഖല. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരേ രക്ഷിതാക്കളും അധ്യാപകരും ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ ശക്തമായ ജാഗ്രത ആവശ്യമാണ്. സ്‌കൂൾ തലത്തിലെ ലഹരി വിരുദ്ധ സമിതികളുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ജനപ്രതിനിധികൾ ശക്തമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളിൽ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ ശ്രദ്ധിക്കണം. അത് മൂടിവയ്ക്കുന്നത് കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കാനേ ഉപകരിക്കൂ. മയക്കുമരുന്ന് ഉപയോഗം നേരത്തേ കണ്ടെത്തിയാൽ കൗൺസലിംഗിലൂടെയും മറ്റും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാവും.

മയക്കുമരുന്നിന്റെ ഇരകളെ സഹാനുഭൂതിയോടെ കാണുമ്പോൾ വിതരണക്കാരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സർക്കാർ കൈക്കൊള്ളുക. മയക്കുമരുന്ന് വിതരണ ശൃംഖലയിൽ പെട്ടവരെന്ന് സംശയിക്കുന്നവരുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും അവർ പോലിസിന്റെയും എക്‌സൈസിന്റെയും നിരന്തര നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മയക്കുമരുന്നിനെതിരായ പ്രവർത്തനങ്ങളെ സ്വാർഥ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളുണ്ടായാൽ ശക്തമായ നടപടികളുണ്ടാവും. മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനകൾ മുൻവിധിയോടെ ആവരുതെന്നും പരമാവധി അത് രഹസ്യമായി നിർവഹിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ചേർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ വിശിഷ്ടാതിഥിയായി. എഡിജിപിയും എക്‌സൈസ് കമ്മീഷണറുമായ മഹിപാൽ യാദവ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജിഷ കള്ളിയത്ത് (ചേർപ്പ്), സുബിഷ സുഭാഷ് (പാറളം), കെ വി ഇന്ദുലാൽ (ചാഴൂർ), മനോജ് കുമാർ (വല്ലച്ചിറ), രതി അനിൽകുമാർ (താന്യം), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വനജകുമാരി, വി എൻ സുർജിത്ത്, ചേർപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് ചാക്കേരി, ശ്രുതി സുനിൽ, മദ്ധ്യ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണർ എൻ അശോക് കുമാർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എസ് ഷാനവാസ്, കെഎസ്ഇഎസ്എ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം എം ബി വത്സരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ എസ് ദിനകരൻ, പി വി അശോകൻ, ഷിജോ ഫ്രാൻസിസ്, ധർമ്മരാജൻ പൊറ്റേക്കാട്ട് എന്നിവർ പങ്കെടുത്തു.

നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന എക്‌സൈസ് റേഞ്ച് ഓഫീസിന് ചേർപ്പ് ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭ്യമായ 8.65 സെന്റ് സ്ഥലത്ത് 1.5 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. മൂന്ന് നിലകളിലായി 378.5 ചതുരശ്ര മീറ്ററിൽ ഒരുക്കുന്ന കെട്ടിടത്തിന്റെ നിർമാണം ഒന്നര വർഷത്തിനകം പൂർത്തീകരിക്കാനാണ് നിർദ്ദേശം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (11 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends