Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വാരിക്കുഴി തോണ്ടി ശോഭാ സുരേന്ദ്രൻ... സുരേന്ദ്രൻ വീഴും? ബിജെപിയിൽ പോര് മുറുകി... സുരേന്ദ്രനെതിരെ എതിർപക്ഷം

24 JULY 2023 07:41 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ബിജെപിയിൽ വീണ്ടും പോര് മുറുകുന്നു. സംസ്ഥാന വൈസ് പ്രസി‍ഡന്റ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പടെ ഔദ്യോഗിക പക്ഷത്തുള്ള നേതാക്കൾക്കെതിരെ പരാതിയുമായി ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് എതിർപക്ഷം.

പാർട്ടി നേതാക്കളെയും പാർട്ടിയേയും ശോഭാ സുരേന്ദ്രൻ അവഹേളിക്കുന്നു എന്ന് കാണിച്ചാണ് ഔദ്യോഗിക വിഭാഗം പരാതി നൽകിയത്. വി. മുരളീധരനും കെ. സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രൻ പരോക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് പരാതി എത്തിയിരിക്കുന്നത്. പരസ്യ പ്രസ്താവനകൾ വെച്ചുപൊറുപ്പിക്കില്ലെന്നും പരാതി പാർട്ടി വേദികളിൽ പറയണമെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആരാണ് ഈ സുധീർ എനിക്ക് ഒരു സുധീറിനേയും അറിയില്ല എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. ഇത്തരത്തിലുള്ള പ്രസ്താവനകൾ പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു എന്നും പരാതിയിലുണ്ട്. ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാൻ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷും പ്രകാശ് ജാവദേക്കറും ശോഭാ സുരേന്ദ്രനുമായി ചർച്ചകൾ നടത്തി വരികയാണ്.

എന്നാൽ അതിനിടയിലാണ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ബിജെപി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി ഔദ്യോഗിക പക്ഷം ദേശീയ നേതൃത്വത്തെ സമീപിച്ചതിന് പിന്നാലെ ഔദ്യോഗിക പക്ഷത്തെ നേതാക്കൾക്കെതിരെ പരാതിയുമായി ദേശീയ നേതാക്കളെ സമീപിക്കാനാണ് മറുപക്ഷത്തുള്ള നേതാക്കളുടെ തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ശോഭ സുരേന്ദ്രനും സംസ്ഥാന നേതൃത്വവും ഇടഞ്ഞുനിൽക്കുന്നത് പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അനുനയ നീക്കം.

അതേസമയം, യുവമോർച്ച മുൻ ജില്ലാ നേതാവിന്റെ കുടുംബസഹായ ഫണ്ടിനായി സമാന്തര പിരിവ് നടത്തിയതിൽ കോഴിക്കോട് ബിജെപിയിലും പോര് രൂക്ഷമാണ്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കൂടെയുള്ള ജില്ലയിലെ ചില നേതാക്കൾ സൗഹൃദക്കൂട്ടായ്മയെന്ന പേരിൽ സമാന്തര ഫണ്ട് പിരിവ് നടത്തിയെന്നാണ് ജില്ലാ നേതാക്കളുടെ ആരോപണം. ഈ പിരിവിന്റെ ഭാഗമായി കൊടകര കുഴൽപ്പണക്കേസിലെ എ.കെ.ധർമരാജനിൽനിന്ന് സംഭാവന വാങ്ങിയത് വിവാദമായിരുന്നു.

പ്രതി ധർമരാജുമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുള്ള ബന്ധം അന്വേഷിക്കണം, ഔദ്യോഗിക വിഭാഗത്തിലെ പല നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ശ്രോതസ്സും അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് ശോഭയുടെ പരാതിയിലുള്ളത്. ധർമരാജനുമായി ബിജെപിക്ക് എന്താണു ബന്ധമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

അങ്ങനെ വന്നാൽ കേരളാ ബിജെപി അവരുടെ സ്വന്തം കുഴി തോണ്ടുന്നു എന്ന് പറയുന്നതാകും ശരി. കഴിഞ്ഞ ദിവസം കോഴിക്കോട്ട് എത്തിയ ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസും ഫണ്ട് പിരിച്ച സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞിരുന്നു. ഏതാനും നാളുകളായി സംസ്ഥാന നേതൃത്വത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുകയാണ് ശോഭ.

ഇതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജനറൽ സെക്രട്ടറി കെ.സുഭാഷ്, ശോഭ സുരേന്ദ്രനെ നേരിട്ടു കണ്ട് ചർച്ച നടത്തുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും ഏതെങ്കിലും ജില്ലയുടെ ചുമതല നൽകണമെന്നുമാണ് ശോഭ മുന്നോട്ടുവച്ച ആവശ്യമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (11 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends