Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

‘അച്ഛൻ കള്ളൻ’ ആണെന്ന് പറയുന്നതിലും അന്തസ്സുണ്ട് ‘അച്ഛൻ ചത്തുവെന്ന്’ പറയുന്നത്... വീണ്ടും വൻ വിവാദത്തിലേക്ക്! ഗണേഷിന്റെ വായടപ്പിക്കാൻ വിനായകൻ ഇറങ്ങി

24 JULY 2023 07:45 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ വിനായകന്റെ പരാമർശം വലിയ വാർത്തയായിരുന്നു. നടനെ വിമർശിച്ചു കൊണ്ട് രാഷ്ട്രീയ സാംസ്കാരിക സിനിമ മേഖലയിലെ പ്രമുഖർ ഉൾപ്പടെയുള്ളവർ രം​ഗത്തെത്തിയിരുന്നു. നടനും എംഎൽഎയുമായ കെബി ​ഗണേഷ് കുമാർ ഇക്കൂട്ടത്തിൽ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സംസ്കാരമില്ലാത്തതിനാലാണ് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നാണ് ​ഗണേഷ് കുമാർ പറഞ്ഞത്.

എന്നാലിപ്പോൾ ​ഗണേഷ് കുമാറിന് മറുപടിയെന്നോണം പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകൻ. ​ഗണേഷ് കുമാറിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റാണ് വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. വിനായകനു പിന്തുണയുമായും നിരവധി പേർ എത്തുന്നുണ്ട്. അതിലൊരാളുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു വിനായകൻ ഗണേഷിന്റെ വിമർശനങ്ങൾക്കു മറുപടി പറഞ്ഞത്.

വിനോദ് അഴിക്കേരി എന്നയാളുടെ ഫെയ്സ്ബുക് പോസ്റ്റ് പങ്കുവച്ചായിരുന്നു വിനായകന്റെ മറുപടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ചു വിഡിയോ പോസ്റ്റ് ചെയ്ത വിനായകനെതിരെ ഗണേഷ് രൂക്ഷമായി പ്രതികരിച്ചിരുന്നു. വിനായകൻ അന്തസ്സില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്നും സ്വന്തം അച്ഛൻ ചത്തു എന്നു പറയുന്നയാളുടെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസ്സിലാക്കണമെന്നുമാണ് ഗണേഷ് പ്രതികരിച്ചത്.

അച്ഛൻ കള്ളൻ എന്നു പറയുന്നതിനേക്കാൾ അന്തസുണ്ട് അച്ഛൻ ചത്തു എന്നു പറയുന്നതിൽ എന്നു തുടങ്ങുന്നതാണ് കുറിപ്പ്. ഇതിൽ ഗണേഷ് കുമാറിന്റെ അച്ഛനും മുൻമന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേസുകളും ഉയർന്ന ആരോപണങ്ങളേക്കുറിച്ച് പറയുന്നുണ്ട്. കൂടാതെ ബാലകൃഷ്ണ പിള്ളയെ ഒരു വർഷം തടവിന് ശിക്ഷിച്ച വിധിയേക്കുറിച്ചുള്ള വിക്കിപീഡിയ വിവരങ്ങളുടെ സ്ക്രീൻഷോട്ടും കൂട്ടത്തിലുണ്ട്. പോസ്റ്റിൽ മാടമ്പി ഗണേശൻ എന്നു ഗണേഷിനെ വിശേഷിപ്പിക്കുന്നുണ്ട്.

‘അച്ഛൻ കള്ളൻ’ ആണെന്ന് പറയുന്നതിനേക്കാൾ അന്തസ്സുണ്ട് ‘അച്ഛൻ ചത്തു’ എന്ന് പറയുന്നതിൽ. വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോൾ ഞാൻ ശിവാജി ഗണേശൻ ആണെന്ന് ചിലപ്പോൾ തോന്നും. അതൊന്നും ഒരു തെറ്റല്ല, അധികം സംസ്കാരം ഞങ്ങളെ പഠിപ്പിക്കാൻ വന്നാൽ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്ന കഥ വരെ ഞങ്ങൾ തോണ്ടി പുറത്തിടും എന്നിങ്ങനെയായിരുന്നു വിനായകൻ പങ്കുവച്ച കുറിപ്പിലെ പരാമർശങ്ങൾ.

ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പോസ്റ്റ് പിൻവലിച്ചു.. ‘‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിർത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മൾക്കറിയില്ലേ ഇയാൾ ആരൊക്കെയാണെന്ന്’’ എന്നിങ്ങനെയായിരുന്നു വിനായകന്റെ പരാമർശം.

കഴിഞ്ഞ ദിവസമാണ് വിനായകനെതിരെ ​ഗണേഷ് കുമാർ രം​ഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനായകനെ കെ.ബി. ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചത്. വളരെ ദൗർഭാഗ്യകരവും കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് വിനായകൻ നടത്തിയിരിക്കുന്നത്.

ഒരാളുടെ നിലവാരം നമുക്ക് മനസ്സിലാകുന്നത് ഇത്തരം വർത്തമാനങ്ങളിലൂടെയാണ്. ഒരാളുടെ നിലവാരമറിയാൻ സാധിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്. ഇത് നാണംകെട്ട ഒരു പരാമർശമാണ്. ഉമ്മൻ ചാണ്ടിയെ കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല.

സംസ്കാര ശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തിൽ പെരുമാറാൻ കഴിയൂ.- എന്നാണ് ​ഗണേഷ്കുമാർ പറഞ്ഞത്. മദ്യപിച്ചും ലഹരി മരുന്നുകൾക്ക് അടിമപ്പെട്ടും വൃത്തികേടുകൾ പറയുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം. പോലീസ് കേസെടുത്തില്ലെങ്കിൽ ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തിൽ ഇടപെടണം, എം.എൽ.എ. വ്യക്തമാക്കി.

ഉമ്മൻചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിനായകനെതിരേ പോലീസ് കേസെടുത്തിരുന്നു. വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends