ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ കൈകൂപ്പി പിണറായി;കാലം കാത്തുവെച്ച കാവ്യ നീതിയെന്ന് ജനം,അനുസ്മരണത്തിന് പോയി തേഞ്ഞൊട്ടി,പ്രസംഗിക്കാന്‍ എഴുന്നേറ്റ മുഖ്യനെ കോണ്‍ഗ്രസ്സുകാര്‍ എടുത്തുടുത്തു,കെ സുധാകരനും കണക്കിന് കൊടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണത്തിന് വരുമോയെന്ന ചോദ്യമായിരുന്നു ഇതുവരെ. ഒടുവില്‍ വന്നു സംസാരിച്ചു. പക്ഷെ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് പിണറായി മാപ്പ് പറയും അല്ലെങ്കില്‍ വേദനയോടെ രണ്ട് വാക്ക് സംസാരിയ്ക്കും എന്ന് നിങ്ങള്‍ കരുതിയോ. ഞാന്‍ അങ്ങനെ ചിന്തിച്ചേയില്ല കാരണം അങ്ങനെ ഒരു ഏറ്റുപറച്ചിലൊന്നും പിണറായിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. പക്ഷെ കാലം കാത്തുവെച്ച കാവ്യ നീതി എന്നുപറയാം. ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ കൈകൂപ്പി നിന്നു പിണറായി. അറിഞ്ഞാണോ അതോ അറിയാതെ വന്ന് പോയതാണോ എന്തോ. പക്ഷെ കൂപ്പു കൈകളോടെ നില്‍ക്കുമ്പോഴും മനസ്സില്‍ മാപ്പ് പറച്ചിലിന്റെ മനസ്താപത്തിന്റെ ഒരു കണിക പോലും ഉണ്ടായിക്കാണില്ല. കാരണം അത് പിണറായി വിജയനാണല്ലോ. അദ്ദേഹത്തില്‍ നിന്ന് നമ്മള്‍ അങ്ങനെയൊന്നും പ്രതീക്ഷിയ്ക്കരുത്.
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന് പോയിട്ടും അവിടെച്ചെന്ന് തൊട്ടിത്തരം പുറത്തെടുത്തു മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടി ജനകീയനെന്ന് സമ്മതിച്ചതേയില്ല. പകരം ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസ്സിന്റെ നഷ്ടമാണ് യുഡിഎഫിന്റെ നഷ്ടമാണ്. ഇത് പുട്ടിന് പീര പോലെ ഇടയ്ക്കിടെ പറഞ്ഞോണ്ടിരുന്നു. അപ്പോഴും കേരളത്തിന്റെ നഷ്ടമാണ് മലയാളികളുടെ നഷ്ടമാണെന്നൊരു വാക്ക് മുഖ്യമന്ത്രിയുടെ വായില്‍ നിന്ന് വന്നില്ല. വിലാപ യാത്രയിലെ ജനക്കൂട്ടം കണ്ട് സിപിഎം നടുങ്ങി വിറച്ചു എന്നത് സത്യം എന്ന് ഇപ്പോള്‍ വ്യക്തമായി. തീരെ അസൂയ ഇല്ല അല്ലെ മുഖ്യാ. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിനുള്ള മറുപടി വിജെടി ഹാളില്‍ കൊടുത്തു കോണ്‍ഗ്രസ്സുകാര്‍. മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റതും ഹാളില്‍ മുഴങ്ങിയ്ത ഉമ്മന്‍ ചാണ്ടി കീ ജയ് വിളികള്‍. കണ്ണേ കരളേ കുഞ്ഞൂഞ്ഞേയെന്ന നിലയ്ക്കാത്ത സ്‌നേഹം. സിന്ദാബാദ് വിളി ഉച്ചത്തിലായതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വേദിയില്‍ നിന്ന് പ്രവര്‍ത്തകരോട് നിശബ്ദരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മുദ്രാവാക്യം വിളി നിര്‍ത്തിയതോടയാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്. അത് തന്നെയാണ് പിണറായിക്കുള്ള മറുപടി.
അതുകൊണ്ടും തീര്‍ന്നില്ല കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ചിലതങ്ങ് വിളിച്ച് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. തരംതാണ രീതിയില്‍ വേട്ടയാടിയവരെ പോലും വാക്ക് കൊണ്ട് വേദനിപ്പിക്കാത്ത ആളാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തെ വേട്ടയാടിയവരോട് അദ്ദേഹം ക്ഷമിച്ചു കല്ലെറിഞ്ഞവരോട് പോലും വെറുപ്പ് കാണിക്കാതെ കൈ കൊടുത്തു. ഉമ്മന്‍ ചാണ്ടി ജനകീയനാണ്. അത് അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചത് കൊണ്ട് ജനം സ്‌നേഹം കൊണ്ട് ചാര്‍ത്തിക്കൊടുത്ത പട്ടമാണ്. കേരളത്തിലെ ഏത് മുക്കിലും മൂലയിലും ഓടി എത്തുന്ന ആളായിരുന്നു ഉമ്മന്‍ ചാണ്ടി. 24 മണിക്കൂര്‍ തുറന്നിട്ട വാതില്‍ ആയിരുന്നു ഉമ്മന്‍ചാണ്ടി. ഉമ്മന്‍ ചാണ്ടിയെ പോലെ വേട്ടയാടപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നില്ല. കാരുണ്യത്തിന്റെ ഉടയോനാണ് ഉമ്മന്‍ ചാണ്ടിയെന്നും ഉമ്മന്‍ചാണ്ടിയുടെ സ്മരണ നിലനിര്‍ത്താന്‍ കെപിസിസി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും സുധാകരന്‍ പറഞ്ഞു. ഈ സമയത്തൊക്കെ വിളറി വെളുത്തിരിക്കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha


























