താമരശ്ശേരിയിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

താമരശ്ശേരിയിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ആഷിർ (7), മുഹമ്മദ് ആദി (13) എന്നിവരാണ് മരിച്ചത്.
കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് കക്കുസ് നിർമ്മാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴിയിൽ വീഴുകയായിരുന്നു. ട്യൂഷന് പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്.
അതേസമയം, ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ഇരുവഴിഞ്ഞിപ്പുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയരുന്നതിനാലും പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha


























