Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ജനോപകാരപ്രദമായ കാര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം : മന്ത്രി മുഹമ്മദ് റിയാസ്

24 JULY 2023 08:18 PM IST
മലയാളി വാര്‍ത്ത

'ആദ്യം ആധാർ' ആദ്യഘട്ട ക്യാമ്പുകൾക്ക് തുടക്കമായി... ജനോപകാരപ്രദമായ കാര്യങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ആദ്യം ആധാർ`സമഗ്ര ആധാർ എൻറോൾമെന്റ്‌ യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ചെലവൂർ ജി എൽ പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ജനങ്ങൾക്ക് ഗുണകരമാകുന്ന കാര്യങ്ങളിൽ എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കടമ. സംസ്ഥാനത്ത് തന്നെ ഏറെ മാതൃകാപരമാണ് ജില്ലയിലെ ആദ്യം ആധാർ പ്രവർത്തനങ്ങളെന്നും ആധാർ ക്യാമ്പ് ഫലപ്രദമായി ഉപയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എ.ഗീത ആദ്യം ആധാർ പദ്ധതി അവതരണം നടത്തി.

ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ ഉറപ്പ്‌ വരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച സമഗ്ര എൻറോൾമെന്റ്‌ പരിപാടിയാണ്‌ `ആദ്യം ആധാർ. ഘട്ടം ഘട്ടമായി വിവിധ സാമൂഹ്യ വിഭാഗങ്ങളെ ലക്ഷ്യമാക്കി പൂർത്തിയാക്കുന്ന വിധത്തിലാണ്‌ പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെന്റ് യജ്ഞമാണിത്.

അഞ്ച് വയസ്സ് വരെയുള്ള കുട്ടികളെയാണ്‌ ആദ്യ ഘട്ടത്തിൽ കേന്ദ്രീകരിക്കുന്നത്. ജില്ലയിൽ 150 ഓളം ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്.വാർഡ് അടിസ്ഥാനപ്പെടുത്തി ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവർ നടത്തിയ വിവരശേഖരണ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തവർക്കാണ്‌ ക്യാമ്പുകളിൽ മുൻഗണന.

ജനകീയ പങ്കാളിത്തത്തോടെ വാർഡ് കൗൺസിലർമാരുടെ അധ്യക്ഷതയിൽ രൂപീകരിച്ച ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റികളാണ്‌ ക്യാമ്പുകൾക്ക് നേതൃത്വം നൽകിയത്. ഐ.ടി. മിഷൻ, അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റൽ വകുപ്പ്, ഐ.പി.ബി.എസ്. എന്നിവരാണ് എൻറോൾമെന്റ് പ്രവർത്തികൾക്കുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഏകോപനം കലക്ടറേറ്റ് മിഷൻ റൂം കേന്ദ്രീകരിച്ച് ജില്ലാ കലക്ടറുടെ ഇന്റേൺസാണ് നിർവഹിക്കുന്നത്.

ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, ജില്ലാ എംപവർമെന്റ് ഓഫീസർ നജില ഉബൈദുള്ള, ഐ.ടി. മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ അജീഷ എൻ.എസ് തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൗൺസിലർ അഡ്വ.സി.എം ജംഷീർ സ്വാഗതവും പിടിഎ പ്രസിഡന്റ് എ ഗിരീഷ് നന്ദിയും പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനാൽ മാറ്റിവെച്ച കേന്ദ്രങ്ങളിൽ ക്യാമ്പുകൾ അടുത്ത ഘട്ടത്തിൽ നടക്കുമെന്ന് ജില്ലാ കലക്ടർ എ. ഗീത അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends