മാലിന്യ മുക്തം നവ കേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു

നവകേരളം മാലിന്യ മുക്തം ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് യോഗം പ്ലാനിങ് ഓഫീസില്‍ നടന്നു.ബ്ലോക്ക് തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ വിളിച്ചു ചേര്‍ത്ത് നിര്‍മാര്‍ജന പദ്ധതികളുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ബ്ലോക്ക് തല ക്ലിനിക് 26, 27 തീയതികളില്‍ സംഘടിപ്പിക്കും.
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 26448 അയല്‍ക്കൂട്ടങ്ങളിലും പ്രത്യേക ഹരിത അയല്‍ക്കൂട്ടങ്ങള്‍ നടത്തുവാനും തീരുമാനിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ പഞ്ചായത്ത് തല ശില്പശാലയും ഇതിനായി സംഘടിപ്പിക്കും.
എല്‍ എസ് ജി ഡി ജെ ഡി ഡി സാജു, നവകേരളം കോര്‍ഡിനേറ്റര്‍ എസ് ഐസക്ക്, കില ഫെസിലിറ്റേറ്റര്‍ അനില്‍കുമാര്‍,കെഎസ് ഡബ്ലിയുഎംപി സോഷ്യല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പേര്‍ട്ട് രാജേഷ് പൈ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ വി രാജലക്ഷ്മി, ക്ലീന്‍ കേരള കമ്പനി മാനേജര്‍ നസീം ഷാ, ശുചിത്വമിഷന്‍ എ ഡി എം സി ആര്‍ വിനോദ്, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ വിമല്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























