Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേരളത്തില്‍ ശ്രീലങ്കന്‍ മോഡല്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ഐഎസ്;ആരാധനാലയങ്ങളും മതനേതാക്കളും ഹിറ്റ് ലിസ്റ്റില്‍,കേരളത്തില്‍ ഭീകരാക്രമണത്തിന് പ്ലാനിട്ടവരെ പൂട്ടിയതോടെ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്,തമിഴ്‌നാടും കര്‍ണാടകവും കേരളവും മുള്‍മുനയില്‍

24 JULY 2023 08:30 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ പലയിടത്തായ് ശ്രീലങ്കന്‍ മോഡല്‍ ഭീകരാക്രമണമാണ് ഐഎസ് ലക്ഷ്യം വെക്കുന്നത്. ഐഎസ്സിന്റെ കണ്ടെത്തിയിരിക്കുന്നത് ദക്ഷിണേന്ത്യയിലും. ആരാധനാലയങ്ങള്‍ ആക്രമിക്കുക മത നേതാക്കളെ കൊലപ്പെടുത്തുക ഈ രണ്ട് രീതികളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇറക്കാന്‍ പ്ലാനിടുന്നത്. നുഴഞ്ഞുകയറിയുള്ള ഭീകരാക്രമണ രീതി മാറ്റിപ്പിടിച്ചിരിക്കുകയാണ് ഭീകര ഗ്രൂപ്പുകള്‍. പകരം അതാത് രാജ്യത്തെ പൗരന്മാരെ ഇറക്കി ഭീകരാക്രമണം നടത്തുക. ഇതിന് വേണ്ടിയാണ് ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും. ഐഎസ് ഉള്‍പ്പെട ഭീകര ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ചെറുപ്പക്കാര്‍ രാജ്യത്തിനുള്ളിലുണ്ട്. രാജ്യത്തിനെതിരെ വരുന്നവരെയല്ല രാജ്യത്തിനുള്ളില്‍ നിന്നുകൊണ്ട് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണം. ഇതാണ് അന്വേഷണ ഏജന്‍സികള്‍ നേരിടുന്ന വെല്ലുവിളി.

ആരാധനാലയങ്ങള്‍ ആക്രമിക്കുന്നതിലൂടെ മതവികാരം വ്രണപ്പെടുത്തുക, മതനേതാക്കളെ കൊലപ്പെടുത്തി കലാപം അഴിച്ചുവിടുക. ഈ രീതികളാണ് ഭീകര ഗ്രൂപ്പുകല്‍ ഇപ്പോള്‍ പയറ്റുന്നത്. രണ്ട് മതവിബാഗങ്ങലെ തമ്മിലടിപ്പിച്ച് രാജ്യത്തിന്റെ സമാധാന അന്ഥരീക്ഷം തകര്‍ക്കുക. ഇന്ത്യയില്‍ ഇസ്ലാമും ഹിന്ദുവും തമ്മിലടിച്ച് തീരട്ടെ എന്ന തിട്ടൂരം. അതില്‍ വീണുപോകാതെ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കേണ്ടത് നമ്മള്‍ മനുഷ്യര്‍ തന്നെയാണ്. ഭീകരവാദത്തെ ഒറ്റക്കെട്ടായ് നിന്ന് ചെറുക്കുക. പെറ്റ് ലവേഴ്‌സ്' എന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. ഇവരുടെ സംഘത്തെ പിടികൂടാന്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്തും പാലക്കാട് ഒരിടത്തും എന്‍.ഐ.എ. പരിശോധന നടത്തിയിരുന്നു. സംഘത്തലവനായ ആഷിഫിനെ തമിഴ്‌നാട് സത്യമംഗലം കാട്ടില്‍നിന്നാണ് പിടികൂടിയത്.എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഭീകരാക്രമണം പദ്ധതിയിട്ട സംഘത്തിന് കോയമ്പത്തൂര്‍ബംഗളൂരു സ്‌ഫോടന കേസിലെ പ്രതികളുമായ് ബന്ധമുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെലവാകുന്ന ഹിന്ദുമുസ്ലീം വര്‍ഗ്ഗീയത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പടര്‍ത്തുകയാണ് ഭീകര ഗ്രൂപ്പുകള്‍. കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് സമീപം നടന്ന കാര്‍ ബോംബു സ്‌ഫോടനം വന്‍ ആള്‍നാശം ലക്ഷ്യമിട്ടായിരുന്നു. സ്‌ഫോടനത്തില്‍ മരിച്ച ജമീഷ മുബിന്‍ ചാവേറായിരുന്നുവെന്ന് കണ്ടെത്തി. മതപരമായ പ്രശ്‌നങ്ങളോട് തീവ്രമായി പ്രതികരിക്കുന്ന ഉക്കടം എന്ന സ്ഥലത്തിനടുത്താണ് മുബിന്‍ താമസിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളും ക്ഷേത്രങ്ങളുടെയും തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും വിവരങ്ങളും കണ്ടെടുക്കുകയുണ്ടായി. പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയത് കേരളം ഞെട്ടുന്ന വിവരങ്ങളാണ്. ചാവേറായ ജമീഷ മുബിന്‍ വിയ്യൂര്‍ ജയിലിലെത്തി എന്‍ഐഎ കേസിലെ പ്രതി മുഹമ്മദ് അസറുദീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നതാണ് ഇതിലൊന്ന്. മലപ്പുറത്തെ വിലാസമാണ് ഇയാള്‍ നല്‍കിയതെന്നും കണ്ടെത്തിയിരുന്നു. അങ്ങനെയെങ്കില്‍ മറ്റുതരത്തിലുള്ള സഹായവും ഇയാള്‍ക്ക് ലഭിച്ചിരിക്കും. അന്നേ പലും സംശയംപ്രകടിപ്പിച്ചതാണ് അടുത്തത് കേരളം. എന്‍ഐഎ കൃത്യസമയത്ത് ഇടപെട്ടത് കൊണ്ട് കേരളത്തില്‍ വലിയ അപകടം ഒഴിവായി. ഇപ്പോള്‍ പിടിയിലായിരിക്കുന്നവര്‍ക്ക് കോയമ്പത്തൂര്‍ ബംഗളൂരു സ്‌ഫോടനങ്ങളിലെ പ്രതികളുമായ് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. ശ്രീലങ്കന്‍ മോഡല്‍ ആക്രമണമാണ് ലക്ഷ്യമെന്ന് പിടിയിലായവരില്‍ നിന്നാണ് വിവരം ലഭിച്ചിരിയ്ക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ ചാവേറാക്രമണത്തിന്റെ മാതൃകയില്‍ സ്‌ഫോടനം നടത്താനാണ് പദ്ധതി. ഐഎസ് ബന്ധമുള്ള ഭീകര സംഘടന നടത്തിയ കൊളംബോ സ്‌ഫോടനത്തില്‍ 250ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതുപോലെ ആള്‍നാശം വരുത്താനാണ് ദീപാവലി ദിനത്തില്‍ കോയമ്പത്തൂരിലെ കോട്ടമേടിലെ ജനത്തിരക്കേറിയ പ്രദേശം തെരഞ്ഞെടുത്തത്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ യുഎപിഎ നിയമപ്രകാരം ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിന്റെ പ്രതികാരമാണോ ഇതെന്ന് പരിശോധിച്ചുവരികയാണ്. ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. നിരോധനത്തിനെതിരെ നടത്തിയ ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. കോയമ്പത്തൂര്‍ പണ്ടുമുതലേ മതതീവ്രവാദികളുടെ കേന്ദ്രവുമാണ്. തങ്ങള്‍ തോറ്റിട്ടില്ലെന്നു കാണിക്കാന്‍ ഇത്തരമൊരു ആക്രമണത്തിലൂടെ കഴിയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കരുതുന്നുണ്ടാകാം. കേരളത്തില്‍ ബീകരാക്രമണം പദ്ധതിയിട്ടവരില്‍ ചിലര്‍ക്ക് പിഎഫ്‌ഐയുമായ് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. പഴുതടച്ച അന്വേഷണം ഇക്കാര്യത്തില്‍ നടക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍ ഈ കേസിന്റെ അന്വേഷണത്തില്‍ പരിഗണിക്കണം. കേരളത്തിന്റെ അയല്‍പക്കത്ത് ഭീകരാക്കരണം നടന്നിട്ട് മലയാള മാധ്യമങ്ങള്‍ അതിന് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല. ഇപ്പോള്‍ കേരളത്തില്‍ ഭീകരാക്രമണം പദ്ധതിയിട്ടവരെ പിടികൂടിയപ്പോഴും മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (13 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends