പരിപാടി കഴിഞ്ഞിട്ടും മുഖ്യന്‍ എയറില്‍;ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പിണറായിയെ വിളിച്ചതിലുള്ള അമര്‍ഷം കെട്ടടങ്ങുന്നില്ല,കോണ്‍ഗ്രസ്സില്‍ ഇപ്പോഴും അസ്വാരസ്യം പുകയുന്നു,സോളാറില്‍ കാണിച്ച നീതികേട് ഒരുകാലത്തും മറക്കരുത്,സിപിഎം ആകെ ക്ഷീണത്തിലാണ്

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസില്‍ പോര്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിച്ച പിണറായി വിജയനെ പരിപാടിയിലേക്ക് ക്ഷണിച്ചതില്‍ കലിപ്പിലാണ് ഒരു വിഭാഗം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രിയെ ക്ഷണിച്ചതിലുള്ള അതൃപ്തി പുറത്തായതോടെ സിപിഎമ്മിനും ഇത് ക്ഷീണമാകുന്നു. ഓസിയെ വളഞ്ഞിട്ട് ആക്രമിച്ചിട്ട് പരിപാടിയ്ക്ക് ചെന്ന് കേറാന്‍ ലേശം ഉളുപ്പുണ്ടോ എന്ന തരത്തിലടക്കം വലിയ ആക്ഷേപം സോഷ്യല്‍മീഡിയയിലും പിണറായിക്ക് നേരെ ഉയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന നേതാക്കളും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനെ ശക്തമായ് എതിര്‍ത്തു. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പിണറായി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ഇത് മറക്കാനും പൊറുക്കാനും പറ്റുന്നതല്ലെന്ന് ഇവര്‍ വാദിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. പിണറായി വിജയനെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലും രംഗത്ത് വന്നിട്ടുണ്ട്. യുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കളും പിണറായി വിജയനെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെതിരെ കടുത്ത നിലപാടും എതിര്‍പ്പും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ എകെ ആന്റണി അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണമെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. നേതൃതലത്തില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നതോടെ നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതില്ലെന്നും പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നിലപാടെടുത്തത്. ഇക്കാര്യം ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കാന്‍ പോകുന്നത്. ഇത് കാലം കാത്തുവെച്ച കണക്കാണെന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ വരുന്നുണ്ട്. ഉമ്മന്‍ ചാണ്ടി മരിച്ച ദിവസം മുഖ്യമന്ത്രി സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതില്‍ നിറയെ മുഖ്യമന്ത്രിയെ പഞ്ഞിയ്ക്കിടുന്ന കമന്റുകളായിരുന്നു. ആ മനുഷ്യനെ വേട്ടയാടിയിട്ട് ഞാനും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ നല്ല സൗഹൃദമായിരുന്നു എന്നൊക്കെ തള്ളിമറിയ്ക്കാന്‍ നാണമുണ്ടോ എന്ന ചോദ്യം വന്നു. സിപിഎമ്മിന് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നു. അതിപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിന്റെ പിന്നാലെയാണ് അനുസ്മരണത്തില്‍ പങ്കെടുക്കുന്നതും പോരിന് വഴിവെച്ചിരിയ്ക്കുന്നത്.
https://www.facebook.com/Malayalivartha


























