Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഒഞ്ചിയത്ത് പിണറായി കൊലപാതക രാഷ്ട്രീയത്തിന് തട്ടകമൊരുക്കി;ഒരുപടി കൂടി കടന്ന് ആരോപണത്തിന് മൂര്‍ച്ച കൂട്ടി ശക്തിധരന്‍,ടിപി കേസും കുത്തിപ്പൊക്കുന്നു,പിണറായി വിജയനും ഞെട്ടിയ പോസ്റ്റ്,ശക്തിധരനെതിരെ കലിയിളകി സിപിഎം

24 JULY 2023 08:55 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരുപടി കൂടി കടന്ന് ആരോപണ ശരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ജി ശക്തിധരന്‍. ഒഞ്ചിയത്ത് പിണറായി വിജയന്‍ കൊലപാതക രാഷ്ട്രീയത്തിന് അങ്കത്തട്ട് ഒരുക്കിയതും,ടിപി ചന്ദ്രശേഖരന്റെ കൊലപാതകവും പിണറായിയെ പൊള്ളിയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ശക്തിധരന്‍ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിനേയും നിശിതമായ് വിമര്‍ശിക്കുകയാണ് ശക്തിധരന്‍. കോണ്‍ഗ്രസ്സിന്റെ മൃദുസമീപനമാണ് ഒഞ്ചിയത്ത് സിപിഎമ്മിന്റെ കൊപാതക രാഷ്ട്രീയത്തിന് വിളനിലമാക്കിയതെന്നും ശക്തിധരന്‍ തുറന്നെഴുതിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിലെ ചില പ്രസക്ത ഭാഗങ്ങള്‍ നോക്കാം....

2012,മാര്‍ച്ച് 9 പുലര്‍ന്നത് ഒരു സാധാരണ വെള്ളിയാഴ്ചയായിട്ടായിരുന്നു. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരുന്ന സമയം .ഉമ്മന്‍ചാണ്ടി രണ്ടേ രണ്ട് എം എല്‍ എ മാരുടെ ഭൂരിപക്ഷത്തില്‍ ഭരണസാരഥ്യം വഹിക്കുന്ന കാലം. ഭരണപക്ഷത്തില്‍ നിന്ന് ഒന്നോ രണ്ടോ എം എല്‍ എ മാര്‍ പ്രതിപക്ഷത്തേക്ക് മാറിയേക്കാമെന്ന കിംവദന്തി പരക്കുന്ന കാലം.സ്വാഭാവികമായും രാഷ്ട്രീയ ഉപശാലാ വൃത്തങ്ങളില്‍ പല അഭ്യുഹങ്ങളും പടര്‍ന്നു. ആ സമയത്താണ് സിപിഐ എം നേതാവ് പിണറായിവിജയനും ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവും തമ്മിലുള്ള പോര് മുറുകുന്നത്. ടിപിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ പിണറായി വിജയന്‍ നിരന്തരം നടത്തിയത്, വി എസ്സിന്റെ അനുകൂലികളായി ആരെങ്കിലും പാര്‍ട്ടിയില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ വകവരുത്തി പാഠം പഠിപ്പിക്കുമെന്ന സന്ദേശം എല്ലാവര്‍ക്കും നല്‍കാന്‍ ഉദ്ദേശിച്ചാണ്. പോലീസ് മന്ത്രി കോണ്‍ഗ്രസ്സ് ആയിരുന്നെങ്കിലും ഒഞ്ചിയത്തു സിപിഎമ്മിനോട് മൃദു സമീപനം എടുത്താല്‍ മതി എന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ഇത് ഇന്നാരും സമ്മതിച്ചു തരില്ല. കോണ്‍ഗ്രസിന്. കോഴിക്കോട് ജില്ലയിലെ പ്രതേകിച്ചും ഒഞ്ചിയം പ്രദേശത്തെ പോലീസ് സേനയുടെ പോസ്റ്റിങ്ങിലും സിപിഎമ്മിനെ പ്രീണിപ്പിക്കുന്ന സമീപനം തന്നെയാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്. ഈ സ്വാധീനങ്ങളുടെ ബലത്തിലായിരുന്നു പിണറായി വിജയന്‍ ഒഞ്ചിയത്തെ കൊലപാതക രാഷ്ട്രീയത്തിന് അങ്കത്തട്ട് ഒരുക്കിയത്.

കോണ്‍ഗ്രസിന്റെ നയസമീപനത്തിന്റെ ഭാഗമാണിതെന്നാണ് എന്റെ പഠനത്തില്‍ മനസിലായിട്ടുള്ളത്. എത്ര ഉദാഹരണം വേണമെങ്കിലും നിരത്താം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകര മത്സരിക്കാന്‍ കണ്ടുവെച്ച സ്ഥാനാര്‍ഥി കോഴിക്കോട് മണ്ഡലത്തിലെ സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആയിരുന്നു. ഒന്നുരണ്ട് പേര്‍ ഒഴികെ എല്ലാവരും രാത്രി വിമാനം കയറി നാട്ടിലേക്കുമടങ്ങി. പി ജയരാജനെ തോല്‍പ്പിക്കാന്‍ ഈ പാവം മതിയോ എന്ന് ആരാഞ്ഞപ്പോള്‍ കാഞ്ഞ ബുദ്ധിക്കാരനായ നേതാവ് പറഞ്ഞത് അതല്ലെങ്കില്‍ അവിടത്തെ സീറ്റിലെ സംഘര്‍ഷം 20 സീറ്റിലേക്ക് വ്യാപിക്കുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാകെ അലങ്കോലപ്പെടുമെന്നുമായിരുന്നു .രാത്രി വൈകി എ കെ ആന്റണിയെ വിളിച്ചപ്പോളും ഏറെക്കുറെ സമാനമായ പ്രതികരണം തന്നെയായിരുന്നു.പക്ഷെ എനിക്കത് ദഹിച്ചില്ല. ദില്ലിയിലെ എന്റെ രണ്ടുമൂന്ന് സുഹൃത്തുക്കളെ ബന്ധപ്പെട്ട് ടിപി യെ കൊന്നിടത്ത് ഇങ്ങിനെ സംഭവിക്കാന്‍ പാടില്ലെന്ന് ഞാന്‍ ശാഠ്യം പിടിച്ചു. അവരുടെ നിര്‍ദേശം അനുസരിച്ചു ഞാന്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് മെയില്‍ അയച്ചു. രാത്രി 11 .50 നു ഹൈദരാബാദില്‍ എത്തുമെന്ന് .മറുപടി കിട്ടി. അവസാനം തുരങ്കത്തിന്റെ അറ്റത്ത് ഒരു വിളക്ക് പ്രകാശിച്ചു. കെ മുരളീധരനെ മല്‍സരിപ്പിക്കണമെന്ന് പാതിരാത്രി കഴിഞ്ഞതോടെ തീരുമാനിച്ചു.വിവരം നേരിട്ട് അറിയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തിയിരുന്നു .. രാവിലെ എണീറ്റപാടെ എം എല്‍ എ ക്വട്ടേഴ്സ്സില്‍ മുരളിധരന്റെ മുറിയില്‍ പോയി. ഈ ചുമതല ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അതിനും മുമ്പ് ഉമ്മന്‍ചാണ്ടി വന്ന കാര്യവും അദ്ദേഹം പറഞ്ഞു. അതിനു മുമ്പോ അതിനുശേഷമോ ഞാന്‍ കെ മുരളീധരന്റെ മുറിയില്‍ പോയിട്ടില്ല. വടകര റയില്‍വേ സ്റ്റേഷനില്‍ എത്തിയപാടെ മുരളീധരനോട് വിളിച്ചു അന്വേഷിച്ചപ്പോള്‍ ആവേശത്തിരയിലായിരുന്നു. അദ്ദേഹം. പിന്നീട് ഫലം അറിഞ്ഞപ്പോള്‍ ടിപിയുടെ വിജയമായി തോന്നി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (7 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (8 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (10 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (10 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (10 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (11 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (12 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (13 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (13 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 hours ago)

Malayali Vartha Recommends