ശക്തമായ മഴ.... പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 421 മീറ്ററായി ഉയര്‍ന്നു...ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ശക്തമായ മഴ.... പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 421 മീറ്ററായി ഉയര്‍ന്നു...ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു.ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചതെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ .
ഡാമിന്റെ പരമാവധി ജല സംഭരണ ശേഷി 424 മീറ്ററാണ്. നീരൊഴുക്ക് ശക്തമായി ജലനിരപ്പ് 422 മീറ്ററില്‍ എത്തിയാലാണ് രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് സാധാരണനിലയില്‍ പുറപ്പെടുവിക്കാറ്. 423 മീറ്ററില്‍ എത്തിയാല്‍ മൂന്നാം ഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുകയും ചെയ്യാറുണ്ട്.
നിലവിലിപ്പോള്‍ പെരിങ്ങല്‍ക്കുത്ത് ഡാം നില്‍ക്കുന്ന തൃശൂര്‍ ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയാണ് ജില്ലയില്‍ ലഭിക്കുന്നത്. തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്.
അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കാസര്‍കോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും അവധി ബാധകമാകില്ല.
https://www.facebook.com/Malayalivartha


























