ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഒമാനില്‍ അന്തരിച്ചു...

ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഒമാനില്‍ അന്തരിച്ചു. തിരൂരങ്ങാടി ഈസ്റ്റ് ബസാര്‍ കുഴിയന്‍ തടത്തില്‍ മുഹമ്മദ് റാഫി കെ ടി (48) ആണ് മരണപ്പെട്ടത്.
അല്‍ ഖുവൈറിറിലെ ഇസ്തംബൂള്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു. മാപ്പിളപ്പാട്ട് ഗായകനായിരുന്ന പരേതനായ കെ ടി മുഹമ്മദ്കുട്ടിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ആയിശാബി. മക്കള്‍: അല്‍സാബിത്ത്, അല്‍ ഫാദി, റിള.
നേരത്തെ സൗദിയില്‍ പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha


























