കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
മഅദനിയുടെ രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയ അളവിലാണ്. രക്തത്തിലെ ക്രിയാറ്റിന്റെ അളവും കൂടിയ നിലയിലാണ്. അതേസമയം സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സുപ്രീംകോടതിയുടെ അനുമതിയോടെയാണ് കഴിഞ്ഞയാഴ്ച മഅദനി കേരളത്തിലെത്തിയത്.
ബംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണതടവുകാരനായ മഅദനി 15 ദിവസത്തിലൊരിക്കല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. കൊല്ലം എസ്പിയുടെ അനുമതിയോടെ ചികിത്സയ്ക്കായി എറണാകുളത്തേക്കും പോകാം തുടങ്ങിയ ഉപാധികളോടെയാണ് കോടതി കേരളത്തിലേക്ക് പോകാന്‍ മഅദനിക്ക് അനുമതി നല്‍കിയത്.
മദനിക്ക് കേരളത്തില്‍ കര്‍ണാടക പോലീസ് അകമ്പടി നല്‍കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മദനിക്കെതിരായ കേസില്‍ വിചാരണനടപടികള്‍ പൂര്‍ത്തിയായ സാഹചര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തി.
"
https://www.facebook.com/Malayalivartha


























