കണ്ണീര്‍ക്കാഴ്ചയായി.... വയനാട് അമ്പലവയലില്‍ യുവതി മുങ്ങിമരിച്ചു.... കാര്‍ഷികാവശ്യങ്ങള്‍ക്കായി നിര്‍മിച്ച കുളത്തില്‍ നീന്താനായി പിതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം എത്തിയ വേളയിലാണ് യുവതി അപകടത്തില്‍പ്പെട്ടത്

കണ്ണീര്‍ക്കാഴ്ചയായി... വയനാട് അമ്പലവയലില്‍ യുവതി മുങ്ങിമരിച്ചു. കുമ്പളേരി സ്വദേശിയും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയുമായ സോന പി. വര്‍ഗീസ്(19) ആണ് മരിച്ചത്.
ഇന്നലെ ആറ് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കാര്‍ഷികാവശ്യങ്ങള്‍ക്കായി നിര്‍മിച്ച കുളത്തില്‍ നീന്താനായി പിതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം എത്തിയ വേളയിലാണ് യുവതി അപകടത്തില്‍പ്പെട്ടത്. കുളത്തിലിറങ്ങിയ സോന ചെളിയില്‍ താഴ്ന്ന് പോവുകയായിരുന്നു.
തുടര്‍ന്ന് ബത്തേരിയില്‍ നിന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹം പുറത്തെടുത്തു.
https://www.facebook.com/Malayalivartha


























