സോളാര്‍ തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സരിത, കത്ത് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണം

സരിത എസ്. നായര്‍ സോളാര്‍ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ സോളാര്‍ തട്ടിപ്പില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സരിത എസ് നായര്‍. പെരുമ്പാവൂരില്‍ താന്‍ അറസ്റ്റിലാകുമ്പോള്‍ രണ്ട് ലാപ്‌ടോപ് നാല് മൊബൈല്‍ ഫോണ്‍ ആറ് സിഡി 54000 രൂപ അടങ്ങിയ ബാഗ് എന്നിവയായിരുന്നു കൈവശമുണ്ടായിരുന്നത് എന്നാല്‍ കോടതി രജിസ്റ്ററില്‍ രണ്ട് മൊബൈല്‍ ഫോണ്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് ബാക്കി സാധനങ്ങള്‍ മോഷണം പോയതായി സരിത പറഞ്ഞു. ബാലകൃഷ്ണ പിള്ളയെ നേരിട്ടറിയാമെന്നും സോളാര്‍ കേസിന് ശേഷവും പിള്ളയെ കണ്ടിരുന്നതായും കോടതിയോട് സരിത പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ ഉയര്‍ത്തി കാട്ടിയ കത്ത് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സരിത കമ്മീഷനോടു ആവശ്യപ്പെട്ടു. നേരത്തെ സോളാര്‍ കമ്മീഷനില്‍ ഹാജരായ സരിത ബിജു രാധാകൃഷ്ണനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും തന്റെ രണ്ടാമത്തെ കുട്ടി ആരുടേതെന്ന് കമ്മീഷനു മുമ്പില്‍ പറയാന്‍ താത്പര്യമില്ലെന്നും പറഞ്ഞിരുന്നു. നിമിഷങ്ങളോളം വികാരാധീനയായി നിന്ന സരിതയുടെ മൂക്കില്‍ നിന്ന് ചോര പൊടിഞ്ഞതോടെ കമ്മീഷന്‍ സിറ്റിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു.
ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മീഷന്‍ മുമ്പാകെ തിങ്കളാഴ്ച മൊഴി നല്‍കിയിരുന്നു. സരിതയെ വിസ്തരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ കമ്മീഷനില്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സരിത എസ്. നായരെയും വിസ്തരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ അന്വേഷണ കമ്മീഷനു കത്തു നല്‍കിയിരുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബിജുവിന്റെ ആവശ്യം പരിഗണിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























