ഓണം പടിവാതിൽക്കൽ....അവശ്യ സാധനങ്ങൾക്ക് തീവില....ജനം നെട്ടോട്ടമോടുന്നു...ഇത്തവണ ഓണം ഉണ്ണാൻ കേന്ദ്രം കനിയണം; കേന്ദ്രാനുമതി തേടി കേരളം...ശമ്പളം, അഡ്വാൻസ്, ഉത്സവബത്ത, പെൻഷൻ... ഒന്നിനും കാശില്ലാതെ വട്ടം ചുറ്റി സർക്കാർ...

കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു പഴചൊല്ല് മലയാളികളെ സംബന്ധിച്ച് ഏറെ പരിചിതമാണ്. അതിൽ നിന്നും ഓണം മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണ്. ഓരോ ഓണവും ഓരോ പ്രതീക്ഷയാണ്. ഇനിയിപ്പോൾ ഒരു മാസം കൂടെ ഓണത്തിന് ശേഷിക്കുന്നുള്ളു.ഓണം പടിവാതിൽക്കൽ. അവശ്യ സാധനങ്ങൾക്ക് തീവില. അതുകൊണ്ട് തന്നെ ഓണം ആഘോഷിക്കണമെങ്കിൽ നമ്മുക്ക് കേന്ദ്രം തന്നെ കനിയണം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മാർക്കറ്റിൽ ഇടപെടണം. ക്ഷേമ പെൻഷൻ കൊടുക്കണം. ശമ്പളം, അഡ്വാൻസ്, ഉത്സവബത്ത, പെൻഷൻ... ഒന്നിനും കാശില്ലാതെ വട്ടംചുറ്റുന്ന സർക്കാർ 10,000 കോടിയുടെ അഡ്ഹോക് വായ്പയ്ക്ക് (അനുവദിച്ച പരിധിയും കഴിഞ്ഞുള്ളത്) കേന്ദ്രാനുമതി തേടി. ഓണമല്ലേ, അംഗീകരിക്കും എന്ന പ്രതീക്ഷയിൽ.മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനമാണ് സംസ്ഥാനങ്ങൾക്ക് വാർഷിക വായ്പാ പരിധി. ഒരു ശതമാനം അധികമാണ് കേരളത്തിന്റെ ആവശ്യം. നൽകാനുള്ള വിഹിതത്തിൽ നിന്ന് പിന്നീട് തിരിച്ചുപിടിക്കാം.
വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടില്ലാത്തതിനാൽ കേന്ദ്രം വഴങ്ങുമെന്നാണ് പ്രതീക്ഷ. പതിനൊന്ന് ലക്ഷം കോടി രൂപയാണ് നമ്മുടെ ആഭ്യന്തര ഉത്പാദനം.കേന്ദ്ര വിഹിതം കുടിശ്ശികയില്ലാതെ നൽകണം, നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കൂടുതൽ സഹായം നൽകണം എന്നീ ആവശ്യങ്ങൾ കേരളം നേരത്തേ പലതവണ ഉന്നയിച്ചിട്ടുണ്ട്. ഡിസംബർ വരെ 15,390 കോടിയുടെ വായ്പയ്ക്കാണ് കേരളത്തിന് അനുമതി. ഇതിൽ 12500 കോടിയും എടുത്തുകഴിഞ്ഞു. ശേഷിക്കുന്നത് വെറും 2890 കോടി. ഇതുകൊണ്ട് ഓണാവശ്യങ്ങൾ നിറവേറ്റാനാകില്ല. ശമ്പളത്തിനും പെൻഷനുകൾക്കുമായി വേണം 7,000 കോടി.സർക്കാർ സഹായിച്ചാലേ സപ്ളൈകോയിൽ ഓണക്കച്ചവടം നടക്കൂ. നെല്ല് സംഭരിച്ചതിലെ കുടിശ്ശിക തീർക്കാനുമുണ്ട്. കെ.എസ്.ആർ.ടി.സിയിൽ ഓണ ശമ്പളം മുടങ്ങാതെയും നോക്കണം.
ഓണക്കിറ്റ് സംബന്ധിച്ച് ഇതുവരെ മിണ്ടാട്ടമില്ലെങ്കിലും, ബി.പി.എൽ കുടുംബങ്ങൾക്കെങ്കിലും കൊടുക്കേണ്ടിവരും.സപ്ളൈകോ പ്രതിസന്ധി........ മാവേലി സ്റ്റോറുകളിൽ ആകെയുള്ളത് അരിയും എണ്ണയും 13 ഇനങ്ങളാണ് ഓണത്തിന് വിലകുറച്ച് വിൽക്കാറുള്ളത് സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ളത് 1432 കോടി സാധന വിതരണക്കാർക്കുള്ള കുടിശ്ശിക 400 കോടി കുടിശ്ശിക തീർക്കാതെ ടെൻഡറിന് ഇവർ തയ്യാറല്ല മാർക്കറ്റിനെക്കാൾ 20% വിലക്കുറവുണ്ട് സപ്ലൈകോയിൽ, ഓണച്ചന്തകൾ തുറക്കാൻ 1500 കോടി രൂപ വേണമെന്ന സപ്ലൈകോയുടെ ആവശ്യം ഭക്ഷ്യവകുപ്പ് സർക്കാരിന് കൈമാറി. ജില്ലാ, താലൂക്ക് കേന്ദ്രങ്ങൾക്കു പുറമെ നിയോജക മണ്ഡലാടിസ്ഥാനത്തിലും കഴിഞ്ഞ വർഷം ഓണച്ചന്തകൾ നടത്തി. ഓണച്ചന്തകൾക്ക് 40 കോടി രൂപയാണ് കൺസ്യൂമർ ഫെഡിന്റെ ആവശ്യം. 25 കോടി രൂപയാണ് ഹോർട്ടികോർപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതായി അറിയിക്കുകയോ, ഇളവുകൾ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി മന്ത്രി പങ്കജ് ചൗധരി ലോക് സഭയിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ വായ്പാപരിധി വർദ്ധിപ്പിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ല.എൻ.കെ.പ്രേമചന്ദ്രന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.2021-2022 മുതൽ 2025-2026 വരെയുള്ള കാലയളവിലേക്ക് ധനകമ്മി ഗ്രാന്റായി 15-ാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്ത 37814 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























