Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഉമ്മൻ ചാണ്ടിയെ ബലി കൊടുത്ത പിണറായിയെ സ്നേഹിച്ചത്വിജിലൻസ് കേസിൽ നിന്നും ഊരാനോ? ശക്തിധരൻ്റെ പോസ്റ്റ് മറന്നോ നേതാക്കൾ?

25 JULY 2023 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഉമ്മൻ ചാണ്ടിയെ ബലി കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിൻ്റെ അനുസ്മരണത്തിന് സ്നേഹാദരപൂർവം ക്ഷണിച്ച് അന്തരിച്ച ഉമ്മൻ ചാണ്ടിക്ക് പണി കൊടുത്ത കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ. ഉമ്മൻ ചാണ്ടിയുടെ വിയോഗം സൃഷ്ടിച്ച ഉണർവ് പൂർണമായും ഇല്ലാതാക്കുന്ന തരത്തിലാണ് കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത്. ഉമ്മൻ ചാണ്ടിയെ മാനഭംഗക്കാരനാണെന്ന് വരുത്തി തീർത്തത് പിണറായിയും അദ്ദേഹത്തിൻ്റെ വിശ്വസ്തനായ ജോൺ ബ്രിട്ടാസ് എം.പിയുമാണെന്ന സി പി എം സഹയാത്രികനായ ജി.ശക്തിധരൻ്റെ പഴയ എഫ്.ബി. പോസ്റ്റ് ഉയർത്തിയാണ് കോൺഗ്രസ് പ്രവർത്തകർ അവരുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നത്.

 

 

 

 

അയ്യൻകാളിഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ, മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിലെ ഒരു വിഭാഗത്തിനും ശക്തമാ

യ പ്രതിഷേധമുണ്ട്. ഉമ്മൻ ചാണ്ടിക്ക് വിദഗ്ദ്ധ ചികിത്സ
നൽകിയിരുന്നെങ്കിൽ അദ്ദേഹം രക്ഷപ്പെടുമായിരുന്നു എന്ന് കരുതുന്ന കുടുംബാംഗങ്ങൾ പിണറായിക്ക് ഇടം നൽകിയതിൽ രോഷാകുലരാണ്. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ പുതുപ്പള്ളിയിൽ ഇലക്ഷന് കരുക്കൾ നീക്കിയ സി പി എമ്മിൻ്റെ നായകനെ എന്തിന് വേണ്ടിയാണ് അനുസ്മരണത്തിന് വിളിച്ചതെന്ന ചോദ്യത്തിന് നേതൃത്വം മറുപടി നൽകുന്നില്ല.

 

 

പിണറായി കാരണം ജീവിതം നയിച്ച ഉമ്മൻ ചാണ്ടി ഇതും സഹിക്കാൻ വിധിക്കപ്പെട്ടു എന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. കെ.സുധാകരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ കൊലയ്ക്ക് കൊടുത്തവർ തന്നെയാണ് മരണശേഷം അദ്ദേഹത്തെ അപമാനിച്ചതെന്ന് പ്രവർത്തകരും ഉമ്മൻ ചാണ്ടിയുടെ കുടുംബവും വിശ്വസിക്കുന്നു

മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ അപമാനിക്കുകയും ചെയതു. അദ്ദേഹം പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ
ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രി സംസാരിക്കാനായി എഴുന്നേറ്റതിനു തൊട്ടുപിന്നാലെ ആരോ വിളിച്ചുകൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റു വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി മൈക്കിനു മുന്നിൽ ചെന്നുനിന്നിട്ടും മുദ്രാവാക്യം വിളി തുടർന്നതോടെ സമീപത്തുനിന്ന നേതാക്കളിൽ ചിലർ പ്രവർത്തകരോടു നിശബ്ദരാകാൻ ആവശ്യപ്പെട്ടു.

 

 

 

മുദ്രാവാക്യം വിളി തുടർന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഉൾപ്പെടെ ഇടപെട്ടാണ് പ്രവർത്തകരെ നിശബ്ദരാക്കിയത്. വി.ടി.ബൽറാം ഉൾപ്പെടെയുള്ള യുവ നേതാക്കളും വേദിയിൽ എഴുന്നേറ്റുനിന്നു പ്രവർത്തകരോട് നിശബ്ദരാകാൻ ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അനുസ്മരണ പ്രഭാഷണം പൂർത്തിയായതിനു പിന്നാലെ, അടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നുവെന്ന് അനൗൺസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മുദ്രാവാക്യം വിളി ആരംഭിച്ചത്. ‘‘ഉമ്മൻ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞു മരിച്ചെന്ന്...’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ബഹളം വച്ചതോടെയാണ്, മുഖ്യമന്ത്രിക്കു സമീപം നിന്നിരുന്ന നേതാക്കളിൽ ചിലർ ഇടപെട്ടത്. മുദ്രാവാക്യം വിളി നിർത്താൻ ഇവർ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ ആവേശത്തോടെ ഏറ്റുവിളിച്ചു. തുടർന്ന് വേദിയിലിരുന്ന യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉൾപ്പെടെ എഴുന്നേറ്റ് വിലക്കിയതോടെയാണ് പ്രവർത്തകർ നിശബ്ദരായത്. തുടർന്ന് മുഖ്യമന്ത്രി പ്രസംഗം ആരംഭിക്കുകയും ചെയ്തു.

 

 

രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒന്നിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും തനിക്കു തുടർച്ചയായി സഭയിലെ അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി തുടർച്ചയായി ആ ചുമതല ഭംഗിയായി നിറവേറ്റി. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത് ശോഭിക്കുന്ന ഭരണാധികാരിയെന്നു കേരളത്തിനു മുന്നിൽ തെളിയിച്ചു. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും ഈ ഭരണപരിചയം അദ്ദേഹത്തിനു ശക്തി പകർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം കാര്യമാത്ര പ്രസക്തമായിരുന്നു. തനിക്ക് ഇത്തരത്തിൽ ഒരു സ്വീകരണം പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പിണറായി പ്രതീക്ഷിച്ചില്ല.

ഉമ്മൻ ചാണ്ടിയെ സോളാർ മാനഭംഗ കേസിൽ പ്രതിയാക്കിയത് മികച്ച പാർലമെൻേററിയനുള്ള പുരസ്കാരം ലഭിച്ച ജോൺ ബ്രിട്ടാസാണെന്ന് മുൻ മാർക്സിസ്റ്റ് നേതാവ് ജി.ശക്തിധരൻ എഴുതിയത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്.
ഗുരുതര ആരോപണമാണ് തൻ്റെ ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം ഉന്നയിക്കുന്നത്. ശക്തിധരൻെറ കുറിപ്പ് ഇങ്ങനെയായിരുന്ന

 

 



മാധ്യമപ്രവർത്തനം എന്നാൽ സംശുദ്ധവും നിസ്വാർത്ഥവുമായ ജനസേവനമാണെന്നാണ് പൊതുവെ വിവക്ഷിക്കുന്നത്. എന്നാൽ മാധ്യമ പ്രവർത്തനത്തെ അടിമപ്പണിയായി അധഃപ്പതിപ്പിച്ചു പണം കുന്നുകൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങിനെയും ആകാം. അതിനുള്ള ദൃഷ്ടാന്തങ്ങൾ ഒട്ടേറെയാണെന്ന് പറഞ്ഞു കൊണ്ട് കുറിപ്പ് തുടരുന്നു.

സത്യത്തെ ശ്വാസംമുട്ടിച്ചു കൊല്ലാൻ നിയോഗിക്കപ്പെട്ട ഗീബൽസുകൾ എല്ലാ മാധ്യമങ്ങളിലുമുണ്ട്. ചിലപ്പോൾ മാപ്പർഹിക്കാത്ത മൗനം കൊണ്ടാണ് സത്യത്തെ അവർ മറച്ചുപിടിക്കുക. പിഴച്ചവൾ എന്ന് ഒറ്റനോട്ടത്തിൽ തന്നെ തോന്നിപ്പിക്കുന്ന ഒരു സ്ത്രീ, പുതിയ സംരംഭക എന്ന മുഖംമൂടി അണിഞ്ഞു കേരളരാഷ്ട്രീയത്തെ ശീർഷാസനത്തിൽ നിർത്തുകയും അഭ്യസ്ത വിദ്യരായ ഒട്ടേറെപ്പേരെ സാമ്പത്തികമായി കബളിപ്പിക്കുകയും രണ്ടുഡസനിലേറെ പുരുഷന്മാർക്ക് സ്വന്തം ശരീരം കാഴ്ചവെക്കേണ്ടിവന്നു എന്ന് അധികൃതർക്ക് നൽകിയ വിവിധ പരാതികളിൽ തുറന്നു പറയുകയും ചെയ്ത അസാധാരണ സംഭവപരമ്പരയ്ക്കു കേരളം സാക്ഷിയായതായി ശക്തിധരൻ പറയുന്നു.
സോളാർ ആരോപണത്തിലേക്ക് അദ്ദേഹം കടക്കുന്നത് ഇങ്ങനെയാണ്.

 

 

 

 

അത് നമ്മുടെ ചരിത്രത്തിൽ സമാനതയില്ലാത്ത ക്രൂരസംഭവമാണ്. പക്ഷെ ഈ സംഭവപരമ്പരകളിലെല്ലാം ശിക്ഷിക്കപ്പെട്ടത് പരാതിക്കാരി മാത്രമായതെങ്ങനെയെന്നതും ആരോപണശരങ്ങളുമായി ഇറങ്ങിയ ഈ വനിതയ്ക്കു എന്തുകൊണ്ട് ഒരു കോടതിയിലും ഇതേവരെ വിജയിക്കാൻ കഴിഞ്ഞില്ല എന്നതും പരാതിക്കാരി ഒരു പെരുംകള്ളിയാണോ എന്ന് സംശയം ജനിപ്പിക്കുന്നതു സ്വാഭാവികമാണ് . സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളെ നമ്മുടെ ഭരണകൂടം മുൻ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ തുടലൂരി വിട്ട സംഭവമാണിത്. എന്നാൽ അവിടെയും തിരിച്ചടി തന്നെയാണ് കിട്ടിയത്. ഇതെല്ലാം നോക്കുമ്പോൾ ഈ ആരോപണങ്ങളിൽ രാഷ്ട്രീയ അന്തർധാരകൾ ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റുപറയാനാകില്ല.

ഇത്രയൊക്കെയായിട്ടും കേരളത്തിലെ മാധ്യമങ്ങൾ ബധിരരും മൂകരും അന്ധരുമായി നിലകൊണ്ട ഇതുപോലൊരു സംഭവം അടിയന്തിരാവസ്ഥക്കു ശേഷം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. കോളിളക്കം സൃഷ്ടിക്കുന്ന കുംഭകോണങ്ങൾ ഉണ്ടാകുമ്പോൾ ഗീബൽസുകൾക്കും മാധ്യമങ്ങൾക്കും ചാകരയുടെ കാലമാണ്. ഒന്നുകിൽ വാർത്ത മുക്കുക, അതല്ലെങ്കിൽ വാർത്ത വക്രീകരിച്ചു നിക്ഷിപ്ത താൽപ്പര്യക്കാരെ സംരക്ഷിക്കുക . ഇതാണ് ഇതുവരെ കണ്ടുവരുന്ന ശൈലി. ഒരു വിവാദ ബോംബ് കയ്യിലുണ്ട് ; അത് ഇപ്പോൾ പൊട്ടിച്ച്‌ ഭുമിയെത്തന്നെ ഉടൻ പിടിച്ചു കുലുക്കിക്കളയും എന്ന് ചാനലുകളിൽ വന്നിരുന്ന് ജനങ്ങളെ ത്രിൽ അടിപ്പിക്കുന്ന ഈ ഘടോൽകചന്മാരുടെ വീരസ്യം വെറും നാട്യം മാത്രമാണെന്ന് തിരിച്ചറിയാനും ഇതുപോലൊരു അന്വേഷണ പ്രഹസനം എന്നും ചരിത്രത്തിലുണ്ടാകണം.

 

 



എൺപതിനോടടുത്തു പ്രായമുള്ള ഉമ്മൻചാണ്ടിയെ പെണ്ണുപിടിയനായ രാഷ്ട്രീയക്കാരനായി വരുത്തിത്തീർക്കാൻ ഒരു മോക്ക് കോടതിയെത്തന്നെ സൃഷ്ടിക്കുകയായിരുന്നോ കേരളം? അതും ഉമ്മൻ‌ചാണ്ടി തന്നെ നിയമിച്ച ജഡ്ജി! അതോ ഉമ്മൻചാണ്ടിയുടെ നിസ്സംഗ സമീപനം എതിരാളികളെ വെളുപ്പിക്കാൻ നടന്നവർ മുതലെടുക്കുകയായിരുന്നോ? കേസ് അന്വേഷണം നടത്തിയ ഡിജിപിയോട് വിചാരണക്കിടെ കോടതിമുറിയിൽ ചോദിച്ചുവത്രെ, സരിതാ നായരെ കണ്ടിട്ട് എന്ത് തോന്നുന്നുവെന്ന് ! അതായത് കാഴ്ച്ചയിൽ എങ്ങിനെയുണ്ടെന്നർത്ഥം.

വയോവൃദ്ധനായ ഉമ്മൻചാണ്ടിയെ പാതാളത്തോളം താഴ്ത്താൻ അഭിഭാഷകരുടെ വൻ സന്നാഹവുമായി ഒരു ഭാഗത്തു കരുക്കൾ നീക്കിയ ടിവി യജമാനൻ ജോൺ ബ്രിട്ടാസല്ലേ ഈ അഭിസാരികയുമായി രാത്രി പന്ത്രണ്ടിനും അതിനുശേഷവും നിരന്തരം സല്ലാപത്തിൽ ഏർപ്പെട്ടിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്? ഏത് പാതിരാത്രിക്കായാലും സൗഹൃദം പങ്കിടുന്നത് തെറ്റല്ല. അതൊക്കെ വ്യക്തിയുടെ സ്വാതന്ത്ര്യം. പക്ഷെ അതേ കക്ഷികൾ തന്നെ ചാനലിലെ വിചാരണയിൽ ന്യായാധിപന്റെയും പരാതിക്കാരിയുടെയും കസേരയിൽ ഇരിക്കുന്നത് കാണുമ്പോൾ ഒരസ്വാഭാവികത തോന്നുന്നില്ലേ? അതിൽ ദുഷ്ടവിചാരങ്ങൾ ഒന്നും ഇല്ലാതിരിക്കാം. വഴിയേ പോയവരെയെല്ലാം പ്രതിക്കൂട്ടിൽ കയറ്റി നിർത്തിച്ചു മുട്ടിടിപ്പിച്ചിട്ടും ഈ തലോടൽ മാത്രം വേറെ ഗണത്തിൽ പെടുത്തണമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്രയും ഉപ്പ് പോരാ. പാവനമായ ഈ സൗഹൃദത്തിന്റെ കാണാക്കയങ്ങൾ മാത്രം എങ്ങും വരാതെ മറച്ചുപിടിക്കുമ്പോൾ എന്തോ ഒരു സംശയം! ആ കൂടിക്കാഴ്ചയുടെ മാസവും ദിവസവും സംഭാഷണ ദൈർഘ്യവും പരസ്യമായ രേഖയാണ്.
എന്ത് വഞ്ചനയാണിത് ജോൺ ബ്രിട്ടാസ്? എത്ര കിണഞ്ഞു ശ്രമിച്ചിട്ടും സിബിഐയും അന്വേഷണ ഏജൻസികളും ജഡജിയുമെല്ലാം കയ്യിലുണ്ടായിട്ടും സാക്ഷിക്കൂട്ടിൽ നിരനിരയായി വാടകയ്ക്ക് ആളുകളെ എത്തിച്ചിട്ടും ഉമ്മൻചാണ്ടിയെ ''പാതാളത്തിൽ വീഴ്ത്താൻ” എന്തുകൊണ്ടാണ് കഴിയാതെപോയത് ? ഉമ്മൻചാണ്ടിയുടെ ആയുരാരോഗ്യങ്ങൾ ഉത്ക്കണ്ഠയോടെ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആൾക്കു തന്നെ ഇതൊക്കെ ചെയ്യാൻ എങ്ങിനെ കഴിയുന്നു?

ഒന്ന് സങ്കൽപ്പിച്ചു നോക്കൂ: വിവാദനായികയുമായി പാതിരാ പ്രേമസല്ലാപം, സിബിഐയിൽ ഉമ്മൻചാണ്ടിയെ കാരാഗൃഹത്തിലേയ്ക്കയക്കാൻ തെളിവുകൾക്കുള്ള നെട്ടോട്ടം; അതേസമയം ഉമ്മൻചാണ്ടിയുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതായി നാട്യവും. ഇതെല്ലാം ഒരാൾക്ക് ഒരേസമയം എങ്ങിനെ കഴിയുന്നു ജോൺ ബ്രിട്ടാസ്?.ആ ഹൃദയം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? എന്തുതരം തോലാണ് അതിന്റെ ആവരണം? അതിശക്തമായ ഭാഷയിൽ ബ്രിട്ടാസിനെതിരായ വിമർശനം ഇങ്ങനെ തുടരുന്നു.

ഉമ്മൻ‌ചാണ്ടി മന്ത്രിസഭയുടെ അവസാനകാലത്തു എന്തിനും പോന്ന ഈ അളിഞ്ഞ സ്ത്രീയുടെ തോഴരായും നിഴലായും കൂട്ടിക്കൊടുപ്പുകാരായും അവതരിച്ച ചെങ്കീരികൾ ആ മന്ത്രിസഭയുടെ അന്ത്യം കണ്ടേ പോയുള്ളൂ എന്നത് ചരിത്രം. അതിന്റെ ഉൾഭയം കൊണ്ടാകാം അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മുഴം നീട്ടിയെറിഞ്ഞ്‌ അവതാരങ്ങളെ ആട്ടിയോടിക്കുമെന്ന് സത്യപ്രതിജ്ഞ ചൊല്ലിയ പാടെ പ്രഖ്യാപിച്ചത് . ചതുരുപായങ്ങൾ പ്രയോഗിച്ചു പ്രതിയോഗികളെ വീഴ്ത്തുന്നതിൽ നിപുണർ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ജോണ് ബ്രിട്ടാസിനോളം വിരുതുള്ളവർ അതിൽ ഏറെയുണ്ടാകില്ല. .സമാദരണീയനായ ഒരു നേതാവിനെ പെണ്ണുകേസിൽ കുടുക്കി ശേഷിച്ച ജീവിതം മുഴുവൻ കാരാഗൃഹത്തിലാക്കാമെന്ന പൂതി നടക്കാതെപോയത് അദ്ദേഹത്തിന്റെ ദൈവവിശ്വാസം കൊണ്ടാണോ എന്ന് ചിലർക്കെങ്കിലും തോന്നിയാൽ തെറ്റ് പറയാനാകില്ല. സത്യത്തിന്റെ മുഖം സ്വർണ്ണപാത്രം കൊണ്ട് ആർക്കും മൂടിവെക്കാനാകില്ല. കേസിന്റെ വിധി മറിച്ചായിരുന്നെങ്കിൽ ജോൺ ബ്രിട്ടാസിന്റെ ശിരസ്സിൽ പിണറായി വിജയൻ വെച്ചുകൊടുക്കുന്ന സ്വർണപാത്രം കേരളം കാണേണ്ടിവരുമായിരുന്നു. തന്നിലർപ്പിച്ച ഔദ്യോഗിക ചുമതല നിർവഹിച്ചതിനു എന്തിനാണ് ഒരു മാധ്യമപ്രവർത്തകനെ നിന്ദിക്കുന്നത് എന്നു ചോദിക്കാം. ശരിയാണ്. അതിസാമർഥ്യവും ഒപ്പമുള്ള അവതാരങ്ങളുടെ ശിക്ഷണവും കൊണ്ട് ക്ലിഫ് ഹൗസിലെ മാൻപേടയായി പിണറായി ഭരണത്തിന്റെ തലയിൽ അവരെ വെച്ചുകെട്ടിയതായിരിക്കാം. ആ യവനസുന്ദരിക്ക്‌ അപ്രാപ്യമായി ക്ലിഫിൽ ഒന്നുമുണ്ടായിരുന്നില്ല. ആഭ്യന്തര ഭരണംപോലും. സ്വപ്നാസുരേഷിന്റെ പൂർവ്വാവതാരമായിരുന്നോ ഈ യവനസുന്ദരി? രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ കിളിനാദം ചെവിയിൽ മുഴങ്ങാത്ത ദിനങ്ങൾ അപൂർവ്വമായിരുന്നുവെന്നാണ് ഫോൺ തെളിവുകൾ നിരത്തി ചിലരുടെ ഭാഷ്യം ..

എന്റെ മൗനം കൊണ്ട് മനസ്സിൽ അടച്ചുവച്ച വീർപ്പുമുട്ടലിൽ ഹൃദയം പൊട്ടി പോകുമെന്ന് വന്നപ്പോളാവാം ഇതെല്ലാം ഇപ്പോൾ പുറത്തേക്ക് ചാടിയത്. ഉമ്മൻ‌ചാണ്ടി ഭരണത്തിൽ ഋതുക്കൾ വന്നതും ഋതുക്കൾ പോയതും അറിയാതെ ബോറടിച്ചിരുന്ന ന്യായാധിപനെ, വിചാരണകോടതിയിൽ നൃത്തച്ചുവടുകളിലൂടെ മാൻപേടക മനമിളക്കിയെങ്കിൽ അത്ഭുതമില്ല. അതുകൊണ്ടാകും കോടതിയിൽ എന്നും കാണണമെന്ന് തോന്നിയിട്ടുണ്ടാകുക. കാര്യങ്ങളുടെ പോക്ക് ഇത്രയും സുഗമമായപ്പോൾ പുതിയ മുഖ്യമന്ത്രിയുടെ മനവും അമൃതവാഹിനീതടമായി. അശ്‌ളീലകഥകൾ നേരിട്ട് കേൾക്കുമ്പോൾ ഏതുമനവും ഇളകും. മാൻപേടയിൽ നിന്ന് നേരിട്ട് കേൾക്കുമ്പോൾ പ്രത്യേകിച്ചും. എൺപതുകാരനായ ഉമ്മൻ‌ചാണ്ടി 2012 സെപ്റ്റംബർ 19ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചു തന്നെ ഭോഗിച്ചിട്ടുണ്ടെന്ന് വിളിച്ചുപറയാൻ മടികാണിച്ചിട്ടില്ലാത്ത താടകയ്ക്ക് ചുറ്റും കിടന്ന് കറങ്ങുകയായിരുന്നുവല്ലോ അന്നത്തെ കേരളരാഷ്ട്രീയം. ഭൂമി ഇപ്പോഴും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളേ. ശക്തിധരൻ്റെ പോസ്റ്റ് ഇങ്ങനെ തീരുന്നു.

ഇതാണ് കോൺഗ്രസ് പ്രവർത്തകരുടെ ചോദ്യം. എന്തിനുവേണ്ടിയായിരിക്കും നിങ്ങൾ പിണറായിയെ സ്നേഹിച്ച് ആനയിച്ചത്? ഇത് ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കുമോ? മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. അതോ നേതാക്കൾക്ക് എതിരെയുള്ള വിജിലൻസ് കേസ് ഊരാനുള്ള തന്ത്രം ആയിരുന്നോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (15 minutes ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (35 minutes ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (8 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (9 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (11 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (11 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (11 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (12 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (13 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (13 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (13 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends