മഴ മുന്നറിയിപ്പിൽ മാറ്റം!!! കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മഴയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരമാണ് പങ്കു വയ്ക്കാനുള്ളത്. മഴ മുന്നറിയിപ്പിൽ ചില മാറ്റങ്ങൾ വന്നിരിക്കുകയാണ്. അതായത് ഓറഞ്ച് അലെർട്ടിലേക്ക് ചില ജില്ലകൾ എത്തിയിട്ടിരിക്കുകയാണ്. 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . കോഴിക്കോട്, വയനാട് , കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിയ്ക്കൂറിൽ 50 കിലോമീറ്റർ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha


























