പോരാട്ടത്തിന്റെ പ്രതീകമായ പ്രിതിക തലസ്ഥാനം സന്ദര്‍ശിച്ചു മടങ്ങി

മദ്രാസ് ഹൈക്കോടതിക്കു നന്ദി; ഇന്ത്യയില്‍ ആദ്യമായി ഭിന്നലിംഗ വിഭാഗത്തില്‍ പെട്ട വ്യക്തി പൊലീസ് സബ് ഇന്‍സ്‌പെക്ടറാകുന്നു. കെ. പ്രിതിക യാഷിനിയെ എസ്‌ഐ ആയി നിയമിക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് യൂണിഫോംഡ് സര്‍വീസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിനു നിര്‍ദേശം നല്‍കിയതോടെയാണ് ഇതിനു വഴിതുറന്നത്.
തമിഴ്‌നാട് പൊലീസില്‍ കോണ്‍സ്റ്റബിള്‍മാരായി ഭിന്നലിംഗ വിഭാഗക്കാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കിലും എസ്‌ഐ ആകുന്നത് ഇത് ആദ്യമാണ്. ആണായി ജനിച്ച പ്രിതികയ്ക്കു സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണു ലിംഗമാറ്റം സംഭവിക്കുന്നത്. തുടര്‍ന്ന്, കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും ഡെയില്‍വ്യൂ സുരക്ഷാ പ്രോജക്ടും ചേര്‍ന്ന് തുടക്കം കുറിക്കുന്ന ഭിന്ന ലിംഗക്കാര്‍ക്കായുള്ള നിയമസഹായ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ പ്രീതിക യാഷ്‌നി മുഖ്യാതിഥിയായി.ഹോട്ടല്‍ ഹൈലാന്റ് പാര്‍ക്കില്‍ യൂത്ത് കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.ആര്‍.വി.രാജേഷ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെയില്‍വ്യൂ ഡയറക്ടര്‍ ക്രിസ്തുദാസ്, അഡ്വ.ശ്രീജ (ഡിഎല്‍എസ്എ), വിഎച്ച്എസ് ഡപ്യൂട്ടി ഡയറക്ടര്‍ ഡെന്നീസ് ജോസഫ്, ഡെയില്‍വ്യൂ സിഇഒ ഷൈജു ആല്‍ഫി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഭിന്നലിംഗ വിഭാഗക്കാര്‍ക്കായി രൂപപ്പെട്ട പുതിയ നയത്തെപ്പറ്റിയും, നിയമസംരക്ഷണത്തെപ്പറ്റിയും ശില്‍പശാല നടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























