പുനഃരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കും; സുപ്രീംകോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ; തൊണ്ടിമുതൽ കേസില്‍ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്

തൊണ്ടിമുതൽ കേസില്‍ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്, പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം കൊടുത്തിരിക്കുന്നത് .
കേസിൽ സുപ്രീംകോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേ .പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ അപ്പീലിലും നോട്ടീസ് അയക്കുവാനാണ് നീക്കം .കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി പാടില്ല എന്ന നിര്‍ദേശവും നൽകിയിരിക്കുകയാണ്. മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം നൽകുന്ന വിധിയാണ് വന്നിരിക്കുന്നത്.
33 വർഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹർജിക്കാരാനായ മന്ത്രി ആന്റണി രാജു എതിർക്കുകയായിരുന്നു .അതേസമയം , കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് നേരത്തെ എഫ്ഐആർ കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്ന കാര്യമാണ്. . ഇതിനെതിരെയായിരുന്നു മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























