പൊതുസ്ഥലത്ത് യുവാവ് ശല്യം ചെയ്തതായി വീട്ടമ്മ പരാതി നൽകിയിട്ടും കേസെടുത്തില്ല : വൈക്കത്ത് എസ് ഐ അടക്കം നാലു പോലീസുകാർക്ക് സസ്പെൻഷൻ

പൊതുസ്ഥലത്ത് വീട്ടമ്മയെ ശല്യം ചെയ്തതായി പരാതി നൽകിയിട്ടും കേസെടുക്കാതിരുന്ന എസ് ഐ അടക്കം നാല് പോലീസുകാർക്ക് സസ്പെൻഷൻ. കോട്ടയം വൈക്കം പോലീസ് സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മെയ് 13 നുണ്ടായ സംഭവത്തിലാണ് ജില്ലാ പോലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്.
കഴിഞ്ഞ മെയ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. വൈക്കം സ്വദേശിയായ വീട്ടമ്മ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. രാത്രി യാത്ര ചെയ്യുന്നതിനിടെ പ്രദേശവാസിയായ യുവാവ് വീട്ടമ്മയെ തടഞ്ഞുനിർത്തുകയും മോശമായി സംസാരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഇതേ തുടർന്ന് ഇവർ വൈക്കം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ അജ്മൽ ഹുസൈൻ , പിആർഒ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനോജ് , സാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
https://www.facebook.com/Malayalivartha


























