ഉമ്മന്‍ ചാണ്ടിയ്ക്ക് മുന്നില്‍ കൈകൂപ്പിയ പിണറായി എയറില്‍;മാപ്പുനല്‍കൂ മഹാമതേ മാപ്പുനല്‍കൂ ഗുണനിധേ,ആശാ ലോറന്‍സ് എടുത്ത് പഞ്ഞിയ്ക്കിട്ടു,ലേശം ഗ്യാപ്പിട്ട് പണി കൊടുത്തൂടേന്ന് ട്രോള്‍,മുഖ്യമന്ത്രി തീച്ചൂളയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്നതാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ചിത്രം. പലരുടേയും പോസ്റ്റിലും കമന്റിലും നിറയുന്നത് ഈ ചിത്രം. ചെയ്ത് പോയ തെറ്റിന് സമസ്താപരാതവും പറഞ്ഞ് മാപ്പപേക്ഷിച്ചതാണോ എന്ന തരത്തിലാണ് കമന്റുകള്‍. ഇപ്പോള്‍ ഇതേ ചിത്രം പോസ്റ്റ് ചെയ്ത് മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകന്‍ എംഎം ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സും മുഖ്യനിട്ട് ഒന്നാന്തരം കൊട്ടുകൊട്ടി. ആശാ ലോറന്‍സിന് കമ്ണിന് കണ്ടുകൂടാത്ത നേതാവാണ് പിണറായി. കിട്ടുന്ന അവസരത്തിലൊക്കെ പിണറായിയെ എടുത്തിട്ട് തട്ടാറുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം ആശയുടെ ഫേസ്ബുക് പോസ്റ്റുകളില്‍ നിറഞ്ഞത് ആ മനുഷ്യനെ വേട്ടയാടിയ പിണറായിയോടുള്ള വെറുപ്പാണ്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തിന് മുന്നില്‍ കൈകൂപ്പി നിന്ന പിണറായിയെ കുടയുന്നു.
വലിയ കുറിപ്പൊന്നും ഇല്ല പക്ഷെ കുറിയ്ക്ക് കൊള്ളുന്ന മറുപടി. അത് തറയ്‌ക്കേണ്ടിടത്ത് ചെന്ന് തറച്ചിട്ടുണ്ട്.
മാപ്പുനല്‍കൂ മഹാമതേ ??
മാപ്പുനല്‍കൂ ഗുണനിധേ ??
മാലകറ്റാന്‍ കനിഞ്ഞാലും
ദയാവാരിധേ ??
ഉദ്ധതനായ് വന്നോരെന്നില്‍ കത്തിനില്‍ക്കുമഹംബോധം
വര്‍ദ്ധിതമാം വീര്യത്താലെ ഭസ്മമാക്കി ഭവാന്‍
ഇത്രമാത്രമാണ് ആ ചിത്രം പോസ്റ്റ് ചെയ്ത് ആശാ ലോറന്‍സ് കുറിച്ചത്. ശരിയാണ് നീണ്ട കുറിപ്പിന്റെ ഒന്നും ഒരാവശ്യവും ഇല്ല. ദേ ഇത്രയും മതി. ഉയര്‍ന്നു വന്നുകൊണ്ടിരുന്ന എന്നില്‍ കയറിക്കൂടിയ അഹങ്കാരം ഭവാന്‍ ഭസ്മമാക്കി എന്ന്. പിണറായിയുടെ കാര്യത്തില്‍ ഏറെ ആപ്റ്റാകുന്ന വരികള്‍ തന്നെയാണിത്. ഇന്ദ്രനേയും ചന്ദ്രനേയും കൂസാതെയാണല്ലോ നടപ്പും ഭാവവും. എന്നാല്‍ ഓര്‍ക്കുക എത്ര വലിയവന്‍ ആയാലും താഴെ വന്നു ഉള്ളു സമ്മാനം. ആ ഓര്‍മ്മ ഉണ്ടായിരുന്നാല്‍ നന്ന്. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളാണ് മരിക്കുമ്പോള്‍ നമ്മെട അടയാളപ്പെടുത്തുന്നത്. ചെയ്യുന്നത് എന്താണോ അതേ തിരികെ കിട്ടൂ. ആശയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ പിണറായി വിജയനെ ഉപദേശിക്കും പോലാണ് കമന്റ് ഇട്ടിരിയ്ക്കുന്നത്.
മനസ് കൊണ്ട് മാപ്പ് ചോദിയ്ക്കാതിരിക്കാനാകില്ല അല്ലേ പിണറായി എന്നാണ് ചിലര്‍ പച്ചയ്ക്ക് ചോദിച്ചിരിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ കല്ലെറിഞ്ഞയാള്‍ മരിച്ചപ്പോള്‍ തൊഴുത് നില്‍ക്കുന്നു. എംഎ ബേബിയുടെ വാക്കുകല്‍ കടമെടുക്കുന്നു മഠയന്‍ എന്നാണ് ഒരാള്‍ കമന്റിട്ടിരിയ്ക്കുന്നത്. പിണറായി വിജയന്‍ തിരുത്താന്‍ കഴിയാത്ത തെറ്റ് ചെയ്തയാള്‍. ഈ അഭിനയം ജനങ്ങള്‍ വിലയിരുത്തി കഴിഞ്ഞു. കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ല. തുടങ്ങി മുഖ്യമന്ത്രിയെ മലയാളികള്‍ എടുത്ത് കുടയുകയാണ്. ഇതുമാത്രമല്ല മുഖ്യമന്ത്രി പിണരായി വിജയനെ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് കോണ്‍ഗ്രസ് വിളിച്ചതിലും ആശ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അത് വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. സിപിഎമ്മിന് മുഖമടച്ചുള്ള അടിയായിരുന്നു ആ പോസ്റ്റ്.
സഖാവിന് പ്രായശ്ചിത്തം ചെയ്യാന്‍ മനപൂര്‍വ്വം കോണ്‍ഗ്രസ്സ് ഒരു അവസരം
കൊടുത്തതാണോ ?
ആണെങ്കില്‍ ക്ഷമിക്കാം ??
അതല്ല
ചതിയും വഞ്ചനയും ആണെങ്കില്‍
കാലം തിരിച്ചടി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കൊടുത്തിരിക്കും.
അതിര്‍ത്തി വിട്ടാല്‍ ഭായ് ഭായ് ആണല്ലോ?
പാവപ്പെട്ടെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വഞ്ചിച്ചതാണെങ്കില്‍ വേദനിപ്പിച്ചു എങ്കില്‍ ഈ നാടകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് ശിക്ഷ കിട്ടാതെ എവിടെ പോവാന്‍?
CONGRESS CPIM അന്തര്‍ധാര, അന്തര്‍ധാര ആണോ
ഈ അനുസ്മരണ ചടങ്ങിനും പിന്നില്‍??
അങ്ങിനെ ഒരു ചതി/ വഞ്ചന അല്ല എങ്കില്‍
ഇതിലും വലിയ ശിക്ഷ
സഖാവ് പിണറായി വിജയന്
Hon'ble CMന് വേറെ എന്തുണ്ട് കൊടുക്കാന്‍?
'ഉമ്മന്‍ ചാണ്ടി ' യെ കുറിച്ച്
സഖാവ് പിണറായി വിജയന്‍ പറഞതെല്ലാം ഇന്നും videos ല്‍ ഉണ്ട്
ഇന്ന് അതേ ' സഖാവ് പിണറായി വിജയന്‍ '
'ഉമ്മന്‍ ചാണ്ടിയെ ' യെ വാനോളം വാഴ്ത്തില്ലേ ?
ഇതിനെക്കാള്‍ വേറെന്ത് വേണം?
ഒരക്ഷരം ഒരു വാക്ക് മോശമായി പറയുമോ?
പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങി
സാറ്' പുണ്യവാളനാണ്' എന്ന് പറയില്ലേ സഖാവ് പിണറായി വിജയന്‍
Hon'ble CM ??
ഇതാണ് കാലത്തിന്റെ തിരിച്ചടി
ഇതാണ് കാവ്യനീതി
ഇതാണ് ദൈവ തീരുമാനം
അപമാനിച്ച നാവ് കൊണ്ട്
വാഴ്‌ത്തേണ്ടി വരിക
ഇതിലും വലിയ ശിക്ഷ വേറെന്ത് ഉണ്ട് കൊടുക്കാന്‍/ ലഭിക്കാന്‍?
കോണ്‍ഗ്രസ്സ് ചെയ്തത് ഉചിതമായ തീരുമാനം
Big Salute to Congress Leadser. ഇതായിരുന്നു ആ കുറിപ്പ്.
മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്തിന് ശേഷം ഉയരുന്നത് വലിയ വിവാദങ്ങളാണ്. ആകെ നാമംകെട്ട് നില്‍ക്കുകയാണ് സിപിഎം. അതിന്റെ കൂടെയാണ് ആശയെ പോലുള്ളവര്‍ പോസ്റ്റിട്ടും കുത്തിനോവിക്കുന്നത്. ശവത്തില്‍ കുത്തരുതെന്ന് സിപിഎം ഉള്ളില്‍പ്പറയുന്നുണ്ട്. ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ മലയാളിയുടെ അമര്‍ഷമാണ് സിപിഎം നേരിടുന്നത്. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയല്ല മരിച്ച ഉമ്മന്‍ ചാണ്ടിയാണ് സിപിഎമ്മിനോട് കണക്ക് വീട്ടുന്നത്. അതും സ്വന്തം പടയെ ഇറക്കി അതായത് ജനങ്ങളെ ഇറക്കി കണക്കുകള്‍ ഓരോന്നായി ചോദിക്കുന്നു. ശരിക്കും സോളാറില്‍ തട്ടി വീണത് സിപിഎം ആണ്. ഇനി കാലങ്ങളോളം സോളാര്‍ വി,യത്തില്‍ സിപിഎം നിന്നുരുകും. ഇതാണ് മുന്‍പ് പറഞ്ഞത് കാലത്തിനൊരു കണക്ക് പുസ്തകമുണ്ട്. കിട്ടാനുള്ളതൊക്കെ കിട്ടുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha


























