ആ മുള്‍ക്കിരീടം ഈ തലയില്‍ ഇടണ്ട;ഗതാഗത വകുപ്പ് മന്ത്രി സ്ഥാനം തന്ന് ഒതുക്കാന്‍ നോക്കണ്ട,സിപിഎമ്മിനോട് കലിപ്പിച്ച് കേരള കോണ്‍ഗ്രസ് ബി,ഗണേഷ് കുമാറിന്റെ ആവശ്യം ഗൗനിക്കാതെ സിപിഎം,പുകച്ചില്‍ തുടങ്ങി താമസിയാതെ പൊട്ടിത്തെറിയ്ക്കും

സിപിഎമ്മില്‍ താമസിയാതെ ഒരടി പൊട്ടും. ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ബി കലിപ്പിലാണ്. മന്ത്രിസ്ഥാനത്തിന് ആവശ്യം ഉന്നയിച്ചിട്ടും കേരള കോണ്‍ഗ്രസിന്റെ ആവശ്യം ഗൗനിക്കാതെ സിപിഎം. ഗതാഗത വകുപ്പ് കൊടുത്ത് ഗണേഷിനെ ഒതുക്കാന്‍ സര്‍ക്കാര്‍ പ്ലാനെന്ന് ആരോപണം ഉണ്ട്. എന്നാല്‍ ഗതാഗതം തന്ന് പറ്റിക്കാമെന്ന് കരുതേണ്ട ആ നിലപാടിലാണ് ഗണേഷ്. മുള്‍ക്കിരീടം ചുമക്കാന്‍ കേരള കോണ്‍ഗ്രസ്സിന് താല്‍പര്യമില്ല. ഗതാഗതവകുപ്പ് ഒഴികെയുള്ള മറ്റേതെങ്കിലും വകുപ്പിന്റെ മന്ത്രിസ്ഥാനം മതിയെന്ന കേരള കോണ്‍ഗ്രസ്ബി.യുടെ ആവശ്യം. എന്നാല്‍ ഇതേപ്പറ്റി ഒരക്ഷരം സര്‍ക്കാര്‍ മിണ്ടുന്നില്ല. മിക്കവാറും ഇത് വലിയ ഒരു പൊട്ടിത്തെറിയില്‍ കലാശിക്കും.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് സി.പി.എമ്മിലോ മുന്നണിയിലോ ചര്‍ച്ചയൊന്നും തുടങ്ങാത്തതിനാല്‍ ആവശ്യം ഉടന്‍ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രിസഭയ്ക്ക് രണ്ടര വര്‍ഷമാകാന്‍ ഇനിയും മാസങ്ങളുണ്ട്. അതിനിടെ പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പും വന്നേക്കാം. അങ്ങനെയെങ്കില്‍ പുനഃസംഘടനയ്ക്ക് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞേ സാധ്യതയുള്ളൂ. മാസങ്ങളായി ഇടതുമുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് ഭരണത്തിനെതിരേ കെ.ബി. ഗണേഷ്‌കുമാര്‍ വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട്. ഇതില്‍ അമര്‍ഷമുണ്ടെങ്കിലും സി.പി.എം. പരസ്യമായി മറുപടിയൊന്നും പറഞ്ഞിട്ടില്ല.
ഇതിനിടെ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡിലേക്ക് മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സഹോദരന്‍ കലഞ്ഞൂര്‍ മധുവിന്റെ ഒഴിവില്‍ ഗണേഷ്‌കുമാര്‍ വന്നു. എന്‍.എസ്.എസ്. സംഘടനാ സംവിധാനത്തിനുള്ളില്‍പ്പെട്ട കാര്യമാണെങ്കിലും പ്രാദേശികമായി പ്രത്യാഘാതമുണ്ടാക്കുന്നതാണ്. എന്‍.എസ്.എസിന്റെ തണലില്‍ യു.ഡി.എഫ്. പ്രവേശനത്തിനാണ് ഗണേഷ്‌കുമാര്‍ ശ്രമിക്കുന്നതെന്ന പ്രചാരണവും ശക്തമാണ്. ഗണേഷ്‌കുമാര്‍ വരുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വം വലിയ ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ബുദ്ധിമുട്ടിക്കുന്നതില്‍ ആര്‍. ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും മുന്നിട്ടുനിന്നുവെന്ന പരാതി കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോള്‍ താന്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴി നല്‍കിയെന്ന ഗണേഷ്‌കുമാറിന്റെ വെളിപ്പെടുത്തലിനെതിരേ ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണടക്കം രംഗത്തുവന്നിരുന്നു. അങ്ങനെ നോക്കുമ്പോള്‍ യുഡിഎഫിലേക്ക് ഒരു തിരിച്ച് പോക്ക് ഗണേഷിന് കീറാമുട്ടിയാണ്. പിന്നെ ഇടതില്‍ തന്നെ പിടിച്ച് നില്‍ക്കുക എന്നത് തന്നെയാണ് മുന്നിലുള്ള പോംവഴി.
പക്ഷെ അടുത്തകാലത്തായ് പിണരായി സര്‍ക്കാരിനെ ഏറെ വിമര്‍ശിക്കുന്ന ആളാണ് ഗണേഷ്. വകുപ്പുകളുടെ പിഴവുകള്‍ പൊതുമധ്യത്തില്‍ വന്ന് നിന്ന് വിളിച്ച് പറയുന്നു. ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ഭാഷയില്‍ ഗണേഷ് സംസാരിച്ചിട്ടുണ്ട്. അതും ആരോഗ്യ വകുപ്പ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍. കൊട്ടാക്കരയില്‍ യുവ വനിത ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിലും ആരോഗ്യ വകുപ്പിനെ ശകാരിച്ചു. ഗതാഗത വകുപ്പിനേയും പൊളിച്ചടുക്കി ഗണേഷ് രംഗത്ത് വന്നിട്ടുണ്ട്. മാത്രമല്ല സര്‍ക്കാരിന്റെ പിഴവുകളെല്ലാം ചൂണ്ടിക്കാണിച്ച് ഗണേഷ് വിമര്‍ശനം ഉന്നയിക്കാറുണ്ട്. ഇതോടെ കേരള കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ അകല്‍ച്ചയിലാണോ എന്ന സംശയഹ്ങളും ഉടലെടുത്തിരുന്നു. ഇപ്പോള്‍ മന്ത്രിക്കസേരയുടെ കാര്യത്തില്‍ ചോദ്യം വന്നതോടെ ഉള്ളിലൊരു പുകച്ചിലുണ്ടെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എന്നാണ് അത് പൊട്ടിത്തെറിയിലേക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha


























