കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ണൂരില്‍ ബോംബ് പൊട്ടി മരിച്ചു

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ണൂരില്‍ ബോംബ് പൊട്ടി മരിച്ചു. വട്ടക്കല്ലിന് സമീപം ചള്ളയില്‍കടപ്പുറത്തെ പുതിയാണ്ടി സജീവന്‍ (45) ആണ് മരിച്ചത്. ബോംബ് നിര്‍മാണത്തിനിടെയാണോ ഉപേക്ഷിച്ച ബോംബ് പൊട്ടിയാണോ മരണം സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. ബോംബ് പൊട്ടിയ സ്ഥലത്തു നിന്നും കുറച്ചു ദൂരം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്നും അവരുടെ ശക്തികേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു. എന്നാല്‍ സിപിഎം ആരോപണം ആര്‍എസ്എസും നിഷേധിച്ചിട്ടുണ്ട്.
പറമ്പില്‍ വീണ ഓലയും മറ്റും നീക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്ന് കരുതുന്നു. ആര്‍എസ്എസ് ക്രിമിനല്‍സംഘത്തിന്റെതാവളമാണ് സ്‌ഫോടനമുണ്ടായ കുന്നും പരിസരവും. അവിവാഹിതനാണ്. പരേതനായ അനന്തന്റെയും കൗസുവിന്റെയും മകന്‍. മൃതദേഹം തലശേരി ജനറല്‍ആശുപത്രി മോര്‍ച്ചറിയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























