ബൈക്ക് യാത്രികരായ പിതാവിനെയും മകനെയും രാജധാനി ബസിടിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസ്....കെ.എസ്. ആര്‍. റ്റി. സി ഡ്രൈവര്‍ക്ക് 4 വര്‍ഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ, കണ്ടക്ടര്‍ക്ക് കോടതി പിരിയും വരെ തടവും 10000 രൂപ പിഴയും, സ് മുതലാളിയായ കെ എസ് ആര്‍ റ്റി സി പ്രത്യേകം 4 ലക്ഷം രൂപ കൊല്ലപ്പെട്ട പാട്രിക്കിന്റെ അവകാശികളായ ഭാര്യക്കും മകന്‍ ടിനുവിന്റെ ജ്യേഷ്ഠനും നല്‍കണം 3 വര്‍ഷത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ കോടതി ആര്‍റ്റിഓക്ക് നിര്‍ദേശം നല്‍കി

ബൈക്ക് യാത്രികരായ പിതാവിനെയും മകനെയും രാജധാനി ബസിടിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസില്‍ ഒന്നാം പ്രതിയായ കെ എസ് ആര്‍ റ്റി സി ഡ്രൈവര്‍ക്ക് 4 വര്‍ഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാവിധി. കെ എസ് ആര്‍റ്റിസി രാജധാനി ബസ് ഡ്രൈവര്‍ സുധാകരന്‍ , രണ്ടാം പ്രതി കണ്ടക്ടര്‍ പ്രശാന്തന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
ബസ് കണ്ടക്ടര്‍ക്ക് കോടതി പിരിയും വരെ തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൂടാതെ ബസ് തൊഴിലാളികളുടെ മുതലാളിയെന്ന നിലയില്‍ കെ എസ് ആര്‍ റ്റി സി പ്രത്യേകമായി 4 ലക്ഷം രൂപ കൊല്ലപ്പെട്ട പാട്രിക്കിന്റെ അവകാശികളായ ഭാര്യക്കും മകന്‍ ടിനുവിന്റെ ജ്യേഷ്ഠനും നല്‍കണമെന്നും ജഡ്ജി പ്രസുന്‍ മോഹന്‍ ഉത്തരവിട്ടു.
3 വര്‍ഷത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ കോടതി ആര്‍റ്റിഓക്ക് നിര്‍ദേശം നല്‍കി.ഭൃത്യന്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് യജമാനന്‍ ബാധ്യസ്ഥനാകുന്ന നിയമ തത്വമായ വൈകേരിയസ് ലയബിലിറ്റി തത്വ പ്രകാരമാണ് സ്ഥാപന ഉടമ നഷ്ടോത്തര വാദം ചെയ്യേണ്ടത്.ജയില്‍ ശിക്ഷ അനുഭവിക്കാന്‍ ഡ്രൈവറെ കോടതി കണ്‍വിക്ഷന്‍ വാറണ്ട് സഹിതം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീ. ജില്ലാ പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാറാണ് ഹാജരായത്. ഹരീഷ് കുമാറിന്റെ ശക്തമായ വാദത്തിലാണ് കെ എസ് ആര്‍റ്റിസിക്ക് കൂടി കോടതി പിഴ ശിക്ഷ വിധിച്ചത്.
2012 ഒക്ടോബര്‍ 30 വൈകിട്ട് വഞ്ചിയൂര്‍-പാറ്റൂര്‍ റോഡില്‍ 6.30നാണ് സംഭവം നടന്നത്. പാറ്റൂര്‍ ഭാഗത്തു നിന്നും ജനറല്‍ ആശുപത്രി ഭാഗത്തേക്ക് മകനായ ടിനു എന്ന ശ്രീജിത്തിനെ പുറകിലിരുത്തി പിതാവായ പാട്രിക് ഹെല്‍മറ്റ് ധരിച്ച് ഓടിച്ചു പോയ മോട്ടോര്‍ സൈക്കിളില്‍ അതേ ദിശയില്‍ ബസ് ഡ്രൈവര്‍ അലക്ഷ്യമായും ഉദാസീനമായും ഓടിച്ചാല്‍ മനുഷ്യ ജീവന്മരണം സംഭവിക്കാന്‍ ഇടയുണ്ടെന്ന് അറിയാവുന്ന ഡ്രൈവര്‍ ഓടിച്ചു വന്ന ബസിനെ ഇടതു വശത്തുകൂടി ഓവര്‍ ടേക്ക് ചെയ്ത് ബസിന്റെ മുന്‍ വലതുവശം മോട്ടോര്‍ സൈക്കിളിന്റ ഇടതുവശം ഹാന്റിലിലും ലിവറിലുമായി കൊണ്ടിടിച്ച് റോഡില്‍ തള്ളിയിട്ട് ഇരുവരുടെയും തലയിലും ശരീരത്തിലുമായി ബസിന്റെ പുറകിലെ വലതുവശം ടയര്‍ കയറ്റി ഇറക്കിയതില്‍ വച്ച് ഇരുവര്‍ക്കും ഗുരുതര പരിക്കുകള്‍ സംഭവിപ്പിച്ച് മരണം സംഭവിപ്പിക്കുവാന്‍ ഇടയാക്കിയും ഒന്നും രണ്ടും പ്രതികള്‍ ആലോചിച്ചുറച്ച് ബസ് നിര്‍ത്താതെയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്താതെയും പ്രഥമ ശുശ്രൂഷ നല്‍കാതെയും കണ്ടക്ടര്‍ അപകടവിവരം വേ ബില്ലില്‍ രേഖപ്പെടുത്താതെയും അപകടവിവരം പോലീസിലോ കെ എസ് ആര്‍ റ്റി മേലധികാരികളെയോ അറിയിക്കാതെയും കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
" f
https://www.facebook.com/Malayalivartha


























