വാഹന പരിശോധനക്ക് പോലീസുകാര്‍ പുറത്തിറങ്ങിയ സമയം പാറശ്ശാല പോലീസിന്റെ പട്രോളിങ് വാഹനം നാലംഗസംഘം കടത്തിക്കൊണ്ടുപോയി... പോലീസും നാട്ടുകാരും പിന്തുടര്‍ന്ന് പിടികൂടി, സംഭവത്തില്‍ ഒരാള്‍ പിടിയില്‍, മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

വാഹന പരിശോധനക്ക് പോലീസുകാര്‍ പുറത്തിറങ്ങിയ സമയം പാറശ്ശാല പോലീസിന്റെ പട്രോളിങ് വാഹനം നാലംഗസംഘം കടത്തിക്കൊണ്ടുപോയി... പോലീസും നാട്ടുകാരും പിന്തുടര്‍ന്ന് പിടികൂടി, സംഭവത്തില്‍ ഒരാള്‍ പിടിയില്‍, മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പരശുവക്കലില്‍ വാഹന പരിശോധനക്ക് പോലീസുകാര്‍ പുറത്തിറങ്ങിയ സമയത്താണ് നാലംഗസംഘം പട്രോളിങ് വാഹനവുമായി കടന്നുകളഞ്ഞത്. ആലമ്പാറ ഭാഗത്തേക്ക് പോയ ഇവരെ പോലീസും നാട്ടുകാരും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തില്‍ പരശുവക്കല്‍ സ്വദേശി ഗോകുല്‍ എന്നയാളെ കസ്റ്റഡിയിലെടുത്തു. മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
നാലംഗ സംഘത്തില്‍ ഗോകുലാണ് പോലീസ് വാഹനത്തിന്റെ ഡ്രൈവിങ് സീറ്റില്‍ കയറി വാഹനം ഓടിച്ചുപോയത്. പോലീസും നാട്ടുകാരും പിന്തുടര്‍ന്നതോടെ ഇയാള്‍ വാഹനം മതിലില്‍ ഇടിപ്പിച്ച് നിര്‍ത്തുകയായിരുന്നു. വാഹനം മോഷ്ടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്ത് പോലീസ് .
"
https://www.facebook.com/Malayalivartha


























