Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം; കേരളം മറ്റൊരു കാശ്മീർ ആവുകയാണോ എന്ന ചോദ്യം..!പിന്നാലെ പ്രവർത്തകനെ പുറത്താക്കി യൂത്ത് ലീഗ്; കേസ്

26 JULY 2023 01:30 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് മണിപ്പൂരിലെ മൈതേയ്-കുക്കി സംഘര്‍ഷത്തിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുക്കി വംശജരായ രണ്ട് സ്ത്രീകളെ മൈതേയ് വിഭാഗക്കാരായ ആള്‍ക്കൂട്ടം നഗ്‌നരായി നടത്തി മര്‍ദ്ദിക്കുന്നതായിരുന്നു അത്യന്തം നാണക്കേടായി മാറിയ ആ ദൃശ്യങ്ങളിലുണ്ടായിരുന്നത്. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ട് സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. രാവിലെ ചേർന്ന ‘ഇന്ത്യ’ സഖ്യത്തിൻ്റെ യോഗത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നതിനുള്ള ആലോചന നടന്നത്.

 

 

 

ഇതിന്റെ പ്രതിഫലനമായി കേരളത്തിലും വിവിധ രാഷ്ട്രീയ കക്ഷികൾ മണിപ്പൂരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോൾ വിവാദമായിരിക്കുന്നത് മുസ്ലീം യൂത്ത് ലീഗ്. ജനകീയ പ്രതിഷേധമെന്ന പേരില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാർച്ചാണ്. മണിപ്പൂര്‍ വിഷയത്തിന്റെ മറവില്‍ ഹിന്ദു വിശ്വാസികള്‍ക്കെതിര കൊലവിളിയാണ് മാർച്ചിൽ നടന്നത്. ഇതിൽ വിളിച്ച മുദ്രാവാക്യം ഇങ്ങനെ "അമ്പല നടയില്‍ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും,'' .

 

 

റോഡിലൂടെ പരസ്യമായി വലിയ ശബ്ദത്തിലായിരുന്നു മുദ്രാവാക്യം. ഇന്നലെ വൈകീട്ടാണ് നഗരമദ്ധ്യത്തില്‍ പ്രതിഷേധ റാലി നടന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു .മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഫൈസല്‍ ബാബുവാണ് റാലി ഉദ്ഘാടനം ചെയ്തത്. ഹിന്ദു വിശ്വാസികളെ കൊന്നൊടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും പ്രകടനത്തിനെതിരെ പോലീസ് കേസെടുത്തിട്ടില്ല എന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.

ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ കേരളം മറ്റൊരു കാശ്മീർ ആവുകയാണ് എന്നും. സ്പീക്കർ ഇന്റെ കഴിഞ്ഞ ദിവസത്തെ ഗണപതിക്ക്‌ എതിരെയുള്ള പരാമർശം ഇങ്ങനെ ചിലതു അണിയറയിൽ ഒരുങ്ങുന്നത് കൊണ്ട് ആണെന്നും എല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ അഭിപ്രായങ്ങളും ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

 

 

മതേതര മുഖമുള്ള മുസ്ലിം ലീഗിന്റെ പ്രതിഷേധ മാർച്ചിലാണ് ഈ സംഭവ എന്നാണത് കാര്യത്തിന്റെ ഗൗരവം കൂട്ടുന്നു. നിരോധിച്ച പോപ്പുലർ ഫ്രണ്ടിൽ നിന്നുള്ളവർ ലീഗിൽ ചേക്കേറിയതാണോ അതോ ലീഗ് തങ്ങളുടെ അഭിപ്രായം പുതുക്കിയതാണ് എന്ന് വ്യക്തമാക്കണം എന്നും ആവശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളില്‍ ഉയർന്നിട്ടുണ്ട്. എന്നാൽ ഇതുവരെ ലീഗ് പ്രതികരിച്ചിട്ടില്ല.

ഇതിനിടയിൽ മ്യാൻമാറിൽ നിന്ന് 718 പേർ ജൂലായ് 22,23 തീയതികളില്‍ അനധികൃതമായി മണിപ്പൂരിലേക്ക് കടന്നതായി മണിപ്പൂരിലെ ആഭ്യന്തരവകുപ്പ്. അതിക്രൂരമായ പട്ടാളഭരണത്തോട് ഏറ്റുമുട്ടി പരുക്കന്‍സ്വഭാവക്കാരായ മ്യാന്‍മര്‍ സ്വദേശികള്‍ കൊലയ്ക്കും കൊള്ളയ്ക്കും ഭയമില്ലാത്തവരാണ്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയുടെ ചുമതലയുള്ള അസം റൈഫിള്‍സ് മ്യാൻമാറിൽ നിന്ന് 718 പേർ മണിപ്പൂരിലെ വിവിധഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തതായി മണിപ്പൂരിലെ ആഭ്യന്തരവകുപ്പ് പറയുന്നു. മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ സാന്നിധ്യം ഉണ്ടെന്ന് കേന്ദ്ര രഹസ്യാനേഷണ വിഭാഗങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അനധികൃത കടന്നുകയറ്റം കണ്ടെത്തിയത്. മ്യാന്‍മര്‍ പൗരന്മാര്‍ പൊതുവേ അക്രമാസക്തരാണ്. ക്രൂരമായ പട്ടാളഭരണത്തോട് ഏറ്റുമുട്ടിയ അവര്‍ നിര്‍ഭയരുമാണ്. എന്ത് രഹസ്യ അജണ്ടയുമായാണ് ഇവര്‍ മണിപ്പൂരിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നതെന്നാണ് അറിയേണ്ടത്.

 

 

മണിപ്പൂര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷി ഇത് സംബന്ധിച്ച് ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയുടെ ചുമതലയുള്ള അസം റൈഫിള്‍സിനോട് വിശദീകരണം തേടി. മതിയായ യാത്രാരേഖകളില്ലാതെ എങ്ങിനെയാണ് ഇവര്‍ അതിര്‍ത്തികടന്ന് മണിപ്പൂരിലേക്ക് കടന്നതെന്നും ചീഫ് സെക്രട്ടറി അസം റൈഫിള്‍സിനോട് ആരാഞ്ഞു. മണിപ്പൂരിലെ ന്യൂ ലജാങ് എന്ന പൊതുസ്ഥലത്ത് മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ എത്തിയതായി അസം റൈഫിള്‍സില്‍ നിന്നു തന്നെ വിവരം ലഭിച്ചതായും മണിപ്പൂര്‍ ചീഫ് സെക്രട്ടറി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....  (30 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (40 minutes ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (43 minutes ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (50 minutes ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (1 hour ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (2 hours ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (10 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (11 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (12 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (13 hours ago)

Malayali Vartha Recommends