7 വയസുകാരനെ ബോധരഹിതനാക്കാനായി ഡോക്ടര്‍മാര്‍ നല്‍കിയ മരുന്ന് വലിയ അളവില്‍ നല്‍കി: പോളിത്തീന്‍ കവറില്‍ മുഖം കെട്ടി കട്ടിലില്‍ കിടത്തി:- മരണം ഉറപ്പാടാക്കിയ ശേഷം ഭാര്യയും, ഭർത്താവും ജീവനൊടുക്കി:- തക്കലയെ കണ്ണീരിലാക്കിയ കൂട്ട ആത്മഹത്യ...

ഏഴ് വയസുകാരനായ മകനെ കൊലപ്പെടുത്തി ദമ്പതിമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുതൽ വിവരങ്ങൾ പുറത്ത്. മാനസിക പ്രശ്നം അതിര് വിട്ടപ്പോഴായിരുന്നു കന്യാകുമാരി ജില്ലയിലെ മുഗിളന്‍കുടിയില്‍ കുട്ടിയേയും കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തത്. ഓട്ടിസം ബാധിച്ച കുട്ടിയെ സംരക്ഷിക്കാന്‍ കഴിയുമോ എന്ന ആശങ്കയായിരുന്നു എല്ലാത്തിനും കാരണം. മുരളീധരന്‍ ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഐടി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. തക്കല മണലിയില്‍ നിന്നുള്ള ബയോടെക്നോളജി ബിരുദധാരിയായ 36 കാരിയായ ശൈലജയെ മുരളീധരന്‍ 2010 ലാണ് വിവാഹം കഴിച്ചത്.
ദമ്പതികള്‍ക്ക് ജീവ എന്ന മകന്‍ ജനിച്ചത് വിവാഹം കഴിച്ച് ആറു വര്‍ഷത്തിന് ശേഷം. ബാംഗ്ലൂരില്‍ താമസിച്ചിരുന്ന ദമ്പതികള്‍ മൂന്ന് വര്‍ഷം മുമ്പ് തക്കലയിലെ വാടക വീട്ടിലേക്ക് താമസം മാറി. ഒരു മാസം മുമ്പാണ് മണാലിയില്‍ പുതിയ വീട്ടില്‍ താമസമാക്കിയത്. ആദ്യം ആരോഗ്യവാനായിരുന്ന കുട്ടി ജീവയ്ക്ക് ക്രമേണ ഓട്ടിസം ബാധിച്ചു. കൊറോണ വൈറസ് ബാധിച്ച് ഐടി കമ്പനിയിലെ ജോലി നഷ്ടപ്പെട്ട മുരളീധരന്‍ ഈ രോഗത്തിന് ചികിത്സയിലിരിക്കെയാണ് ഭാര്യയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത്.
നിയം പഠിച്ച് നാഗര്‍കോവില്‍ കോടതിയില്‍ അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു. മകന്റെ അസുഖം ദമ്പതകളെ അലട്ടി. സ്‌കൂളില്‍ പോലും അഡ്മിഷന്‍ കിട്ടിയില്ല. ഇതിനിടെ തിരുവനന്തപുരത്തെ ഡോക്ടറും മകന്റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ചു. ഇതോടൊണ് ക്രൂരതയ്ക്ക് തീരുമാനിച്ചത്.
ദമ്പതികള്‍ ആദ്യം മകന്‍ ജീവയെ ബോധരഹിതനാക്കാനായി ഡോക്ടര്‍മാര്‍ നല്‍കിയ ടോണിക്ക് മരുന്ന് വലിയ അളവില്‍ നല്‍കി പോളിത്തീന്‍ കവറില്‍ മുഖം കെട്ടി കട്ടിലില്‍ കിടത്തി. മരണമുറപ്പാക്കിയ ശേഷം മുരളീധരനും ശൈലജയും തൂങ്ങി മരിക്കുകയായിരുന്നു. മകന്റെ രോഗത്തെ കുറിച്ച് മുരളീധരനും ഷൈലജയ്ക്കും നേരത്തെ അറിയാമായിരുന്നു. കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള ശ്രമം നടന്നില്ല.
തൊട്ടടുത്ത സ്‌കൂളില്‍ അഡ്മിഷന് ശ്രമിച്ചപ്പോള്‍ പ്രത്യേക സ്‌കൂളില്‍ ചേര്‍ക്കണമെന്ന് അവര്‍ ഉപദേശിച്ചു. ഇതോടെ കുട്ടിയെ സാധാരണ കുട്ടികളെ പോലെ വളര്‍ത്താനാകില്ലെന്ന ആശങ്ക അച്ഛനും അമ്മയ്ക്കുമുണ്ടായി. ഇതിനൊപ്പം കുട്ടിയുടെ ആരോഗ്യത്തില്‍ തിരുവനന്തപുരത്തെ ഡോക്ടര്‍ സംശയവും പ്രകടിപ്പിച്ചു. ഈ വേദനയിലാണ് അച്ഛനും അമ്മയും മകനേയും കൊന്ന് ആത്മഹത്യ ചെയ്തത്.
വളരെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് കുട്ടി ജനിച്ചത്. ചികില്‍സകളിലൂടെയാണ് ഇത് സാധ്യമായത്. ഇനിയൊരു കുട്ടി ജനിക്കുമോ എന്ന ആശങ്കയും ദമ്പതികള്‍ക്കുണ്ടായിരുന്നു. ഇതിനൊപ്പം മകന്‍ ജീവിയുടെ ആരോഗ്യത്തില്‍ ഡോക്ടര്‍ ഉയര്‍ത്തിയ സംശയങ്ങളും അവരെ തളര്‍ത്തി. ഓട്ടിസം ബാധിച്ച കുട്ടിക്ക് മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ഡോക്ടര്‍ കണ്ടെത്തിയത്.
കേരളത്തിന്റെ അതിര്‍ത്തി ഗ്രാമത്തില്‍ താമസിച്ചിരുന്ന കുടുംബം, കുട്ടിയെ തിരുവനന്തപുരത്തെ ഡോക്ടറെയാണ് കാണിച്ചിരുന്നത്. ഈ ഡോക്ടറാണ് അധിക കാലം ഈ കുട്ടിക്ക് ജീവിച്ചിരിക്കാനാകുമോ എന്ന സംശയം ഉയര്‍ത്തിയത്. ഇതെല്ലാം മുരളീധരനേയും ഭാര്യയേയും കടുത്ത സമ്മര്‍ദ്ദത്തിലാക്കി. ഇതിന്റെ ബാക്കിപത്രമായിരുന്നു ജീവയെ കൊന്ന ശേഷമുള്ള ആത്മഹത്യ.
ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കിടപ്പു മുറിയിലെ കട്ടിലില്‍ മകന്‍ ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. 2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ബെംഗ്ലൂരില്‍ വച്ച് ജനിച്ച മകന്‍ വളര്‍ന്നു വരുന്നതിനിടെയാണ് അസുഖം ബാധിച്ച വിവരം ഇവര്‍ അറിയുന്നത്. നിരവധി ചികിത്സ നല്‍കിയെങ്കിലും ഒരു മാറ്റവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇരുവരും മാനസികമായി തളര്‍ന്നിരുന്നു.
രാവിലെ മുതല്‍ വീടിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കിട്ടിയതോടെ മറ്റ് ദുരൂഹതകള്‍ വേണ്ടെന്ന നിലപാടിലാണ് പൊലീസ്. തക്കല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതില്‍ മുരളീധരന്‍ എഴുതിയ മരണക്കുറിപ്പ് ലഭിച്ചത്. മകന്റെ അസുഖമാണ് മൂന്നുപേരും ജീവനൊടുക്കാന്‍ കാരണമെന്ന് കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. മരുന്നിനൊപ്പം വിഷംനല്‍കി മകനെ കൊലപ്പെടുത്തിയശേഷമാണ് ദമ്പതിമാര്‍ ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























