Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

കൊലയ്ക്ക് മുമ്പ് പാട്ട്... അറുത്തെടുത്ത തലയുമായി, അക്മൽ ചെയ്തത്.... പൈശാചികം...

26 JULY 2023 03:00 PM IST
മലയാളി വാര്‍ത്ത

തൃശൂരിൽ വയോധിക ദമ്പതികളെ ചെറുമകൻ വെട്ടിക്കൊന്ന സംഭവത്തിൽ കൃത്യം നടന്ന വീട്ടിൽ ചെറുമകൻ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വടക്കേക്കാട് സ്വദേശി അബ്ദുല്ലയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മകളുടെ മകനായിരുന്നു അക്മല്‍. മകള്‍ വിവാഹ മോചനം നേടിയ ശേഷം മറ്റൊരാളെ വിവാഹം കഴിച്ച് കൊല്ലത്തായിരുന്നു താമസം. അക്മലാകട്ടെ മുത്തച്ഛനും മുത്തശിയ്ക്കുമൊപ്പം ജീവിച്ചു. കൊല നടത്തിയ ശേഷം മുങ്ങിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ജമീലയുടെ ആഭരണങ്ങള്‍ അക്മലിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തു.

തെളിവെടുപ്പിൽ കൊലപാതകം നടത്തിയ രീതിയും പ്രതി വിവരിച്ചു. കൊല്ലാന്‍ ഉപയോഗിച്ച കത്തി മൃതദേഹത്തിനരികില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. പ്രതി കുറ്റസമ്മതവും നടത്തി. ലഹരി ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പലതവണ ബന്ധുക്കള്‍ ശ്രമിച്ചിരുന്നു. ആക്രമണ സ്വഭാവം കാട്ടുമായിരുന്നു അക്മല്‍ എന്നെങ്കിലും ഒരിക്കല്‍ ദമ്പതികളെ ആക്രമിക്കുമെന്ന് ബന്ധുക്കള്‍ ഭയപ്പെട്ടിരുന്നു.

സ്നേഹിച്ച് കൂടെനിന്ന ഞങ്ങളെ ചെറുമകന്‍ അപായപ്പെടുത്തില്ലെന്ന് ആ ദമ്പതികള്‍ വിശ്വസിച്ചു. അതുക്കൊണ്ടുതന്നെ, പ്രായത്തിന്റെ അവശതയ്ക്കിടയിലും സ്വന്തം വീട്ടില്‍തന്നെ താമസിച്ചു. മക്കള്‍പലതവണ കൂടെപ്പോരാന്‍ നിര്‍ബന്ധിച്ചിരുന്നു. അക്മല്‍ ഒറ്റപ്പെടുമെന്ന ചിന്തയിലായിരുന്നു ദമ്പതികള്‍.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് അബ്ദുള്ളയെയും ജമീലയെയും അതിദാരുണമായി കൊലപ്പെടുത്തിയത്. ഇരുവരെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം ജമീലയുടെ അറത്തുമാറ്റിയ തല വീട്ടിലെ കോണിപ്പടിയിലാണ് വെച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ ദമ്പതിമാരുടെ മകന്‍ നൗഷാദ് ഭക്ഷണവുമായി വീട്ടിലെത്തിയപ്പോളാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്. നേരത്തെ മംഗലാപുരത്തെ കോളേജില്‍ പഠിച്ചിരുന്ന അക്മല്‍ ഇവിടേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ തൃശ്ശൂര്‍ പോലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മംഗലാപുരം പോലീസിന് കൈമാറിയിരുന്നു.

ഇതനുസരിച്ച് മംഗലാപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അതിനിടെ, ബിസിനസ് തുടങ്ങാനായി പണം ആവശ്യപ്പെട്ട് അക്മല്‍ നേരത്തെ വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായും വിവരങ്ങളുണ്ട്. കൊലപാതകത്തിന് മുന്‍പും വീട്ടില്‍ വഴക്കുണ്ടായിരുന്നതായാണ് വിവരം. പണത്തിന് വേണ്ടിയാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറയുന്നു.

മംഗലാപുരത്താണ് അക്മല്‍ പഠിച്ചിരുന്നത്. ഇവിടേക്ക് പോയതുമുതലാണ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചശേഷം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. മയക്കുമരുന്നിനായി പണം കിട്ടാതെ വന്നപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സാമൂഹികമാധ്യമങ്ങളില്‍ അക്മല്‍ സജീവമായിരുന്നു. ഇടയ്ക്കിടെ നൃത്തം ചെയ്യുന്ന വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്.

മംഗളൂരു യൂണിവേഴ്സിറ്റിയില്‍നിന്ന് ഡിഗ്രി വിജയിച്ച സന്തോഷവും കഴിഞ്ഞ ദിവസങ്ങളില്‍ അക്മല്‍ പങ്കുവെച്ചിരുന്നു. കൊലപാതകം നടത്തുന്നതിന് മണിക്കൂറുകള്‍ക്കുമുന്‍പും ചില അവ്യക്തമായ പാട്ടുകള്‍ പങ്കുവെച്ചിരുന്നു. ഇരുനില വീടിന്റെ താഴത്തെ നിലയിലെ മുറികളിലാണ് ദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴുത്ത് അറത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ജമീലയുടെ അറത്തുമാറ്റിയ തല വീട്ടിനുള്ളിലെ കോണിപ്പടിയിലാണുണ്ടായിരുന്നത്.

ദമ്പതിമാരുടെ മകന്‍ നൗഷൗദ് പ്രഭാതഭക്ഷണവുമായി വീട്ടില്‍ എത്തിയപ്പോളാണ് ഞെട്ടിക്കുന്ന കൊലപാതകം പുറംലോകമറിയുന്നത്. നൗഷാദ് രാവിലെ ഭക്ഷണവുമായി എത്തിയപ്പോള്‍ വാതില്‍ പൂട്ടിയനിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ ജനലില്‍കൂടി നോക്കി. രക്തം വാര്‍ന്നുകിടക്കുന്ന മൃതദേഹങ്ങളാണ് കണ്ടത്. ജനലില്‍കൂടി കൈയിട്ട് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ഹൃദയം തകരുന്ന ദൃശ്യങ്ങളായിരുന്നു.

 

തലകള്‍ അറുത്തുമാറ്റിയനിലയില്‍ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കണ്ട് അലറിവിളിച്ച് പുറത്തേക്ക് ഓടിയ നൗഷാദ് വീട്ടുപടിക്കല്‍ വീണു. തുടര്‍ന്ന് സുഹൃത്തും വാര്‍ഡ് അംഗവുമായ എസ്.കെ.ഖാലിദിനെ വിളിക്കുകയായിരുന്നു. ഖാലിദ് അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അബ്ദുല്ലയുടെയും ജമീലയുടെയും മൃതദേഹങ്ങൾ 2 കിടപ്പുമുറികളിലെ കട്ടിലുകളിലായിരുന്നു കിടന്നിരുന്നത്. വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയാണു കൊലപാതകം നടത്താൻ ഉപയോഗിച്ചത്. ബലപ്രയോഗം നടന്ന ലക്ഷണമില്ലാത്തതിനാൽ ദമ്പതികൾ ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണു പൊലീസ് നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....  (29 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (39 minutes ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (42 minutes ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (49 minutes ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (1 hour ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (2 hours ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (10 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (11 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (12 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (13 hours ago)

Malayali Vartha Recommends