ഒന്‍പതാം ചരമദിനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ ജയറാം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്‍പതാം ചരമദിനത്തില്‍ കല്ലറയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് നടന്‍ ജയറാം. ഉമ്മന്‍ചാണ്ടി സാറുമായി മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി ആത്മബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1992 സെപ്തംബര്‍ ഏഴിനായിരുന്നു എന്റെ കല്യാണം. എട്ടാം തീയതി റിസപ്ഷനുണ്ടായിരുന്നു.
എല്ലാവരെയും ആറര മണിക്കായിരുന്നു ക്ഷണിച്ചിരുന്നത്. വൈകുന്നേരം നാലരയ്ക്ക് ടൗണ്‍ ഹാളില്‍ നിന്നൊരു വിളി വന്നു. പുതുപ്പള്ളി എം എല്‍ എ ഉമ്മന്‍ ചാണ്ടി സാര്‍ നേരത്തെ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ടൗണ്‍ ഹാള്‍ തുറന്നിട്ടില്ല.
അദ്ദേഹം അതിന്റെ സ്‌റ്റെപ്പിലിരുന്ന്, രണ്ടര മണിക്കൂര്‍ ഞങ്ങളെ കാത്തിരുന്നു. ആദ്യമായി എന്റെയും എന്റെ ഭാര്യയുടെയും തലയില്‍ കൈവച്ച് അനുഗ്രഹിച്ചത് സാറായിരുന്നു. എന്റെ മകന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ ആ കൈകളില്‍ നിന്ന് വാങ്ങാനുള്ള ഭാഗ്യമുണ്ടായി. ജയറാം പറഞ്ഞു.
https://www.facebook.com/Malayalivartha


























