സോളാര്‍ കമ്മീഷനില്‍ സരിതാ നായര്‍ പറഞ്ഞത് പലതും ഞെട്ടിക്കുന്നത്; വിവാദ സമയത്തെല്ലാം സരിത താമസിച്ചത് ശരണ്യ മനോജിന്റെ വീട്ടില്‍

വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സരിത. സോളാര്‍ കേസിന്റെ ആരംഭം മുതല്‍ സരിതാ നായരുടെ പിന്നില്‍ പ്രമുഖരുടെ ഇടപെടലുകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ നിരവിധി വന്നിരുന്നു. സരിതക്ക് കേസുകള്‍ ഒതുക്കിതീര്‍ക്കാന്‍ പണം നല്‍കുന്നത് ഇവരാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പം അവരിലേക്കാണ് എല്ലാ സൂചനകളും ചെന്നെത്തുന്നത്. സരിത എസ്. നായര്‍ സോളാര്‍ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി രേഖപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തിനിടെ ഉയര്‍ത്തി കാട്ടിയ കത്ത് ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സരിത കമ്മീഷനോടു ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന നിലപാട് അവര്‍ കമ്മീഷനില്‍ ആവര്‍ത്തിച്ചു.
ആര്‍ ബാലകൃഷ്ണ പിള്ളയെ തനിക്ക് അറിയാമെന്നും സരിത സമ്മതിച്ചു. ഗണേശ് കുമാര്‍ വഴിയാണ് പിള്ളയെ പരിചയം. ജയിലില്‍ നിന്ന് മോചിതയായ ശേഷവും പിള്ളയെ താന്‍ കണ്ടിട്ടുണ്ടെന്നും സരിത വ്യക്തമാക്കി. പൊലീസിനെതിരേയും ചില വെളിപ്പെടുത്തല്‍ സരിത നടത്തി. താന്‍ പൊലീസിന്റെ അറസ്റ്റിലാകുമ്പോള്‍ ലാപ്‌ടോപ്പും പെന്‍െ്രെഡവും സിഡിയും ഉണ്ടായിരുന്നു. എന്നാല്‍ ഇവയില്‍ പലതും കോടതിയില്‍ എത്തിയില്ല. 54,000 രൂപയും നഷ്ടമായെന്ന് സരിത പറയുന്നു. മൊഴി രേഖപ്പെടുത്തല്‍ തുടരുകയാണ്.
സോളാര്‍ കേസില്‍ അറസ്റ്റിലായ ശേഷവും ബാലകൃഷ്ണപിള്ളയെ കണ്ടിരുന്നു. അദ്ദേഹത്തെ അറിയുന്നത് മകന്‍ ഗണേശ് കുമാര്‍ മുഖേനയെന്നും സരിതാ സോളാര്‍ കമ്മീഷനില്‍ അറിയിച്ചു. സോളാര്‍ കേസില്‍ പത്തനംതിട്ട ജയിലില്‍ കഴിയവേ എഴുതിയ കത്ത് കൈമാറിയത് ബാലകൃഷ്ണപിള്ളയ്ക്കാണ്. 23 പേജുള്ള കത്ത് ജയില്‍ സൂപ്രണ്ടിനു എഴുതി നല്‍കുകയായിരുന്നു. ജയില്‍ സൂപ്രണ്ട് ഇതു ഫെനി ബാലകൃഷ്ണനു കൈമാറി.
ബാലകൃഷ്ണപിള്ളയ്ക്കു നല്‍കണമെന്ന ഉപാധിയിലാണ് കത്ത് കൈമാറിയതെന്നും സരിത കമ്മീഷനില്‍ വ്യക്തമാക്കി. കത്ത് 21 പേജുള്ളതാണെന്ന ജയില്‍ സൂപ്രണ്ടിന്റെ മൊഴി തെറ്റാണെന്നും സരിത പറഞ്ഞു. അറസ്റ്റിലായ ശേഷവും പിള്ളയെ കണ്ടിട്ടുണ്ടെന്നും ഇവരുടെ സഹായി ശരണ്യ മനോജ് തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തി. ജയില്‍ മോചിതയായ ശേഷം താമസിച്ചത് ശരണ്യ മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണെന്നും സരിത അറിയിച്ചു.
സോളാര്‍കേസ് അന്വേഷിച്ച മജിസ്‌ട്രേറ്റ് എം.വി രാജു തന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നുവെന്ന് സരിതാ നായര്‍ വ്യക്തമാക്കി. 20 മിനിട്ട് മജിസ്‌ട്രേറ്റുമായി സംസാരിച്ചു. പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് എഴുതിയെടുത്തു. തന്നോട് പരാതി എഴുതി നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ സംസാരിക്കുന്ന സമയത്ത് വനിതാ ബഞ്ച് ക്ലാര്‍ക്കും ജൂനിയര്‍ സൂപ്രണ്ടും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും സരിത പറഞ്ഞു. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മുമ്പ് മജിസ്‌ട്രേറ്റ് എം.വി രാജു പറഞ്ഞിരുന്നത്.
അതിനിടെ, സരിതയെ വിസ്തരിക്കാന്‍ അനുവദിവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം കമ്മീഷന്‍ അനുവദിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നടി ശാലു മേനോന്‍ തുടങ്ങിയവരെയും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്ന നിപലാടാണ് കമ്മീഷന്‍ സ്വീകരിച്ചിട്ടുള്ളത്.
പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ തന്റെ പക്കല്‍ ഒരു ലാപ്‌ടോപ്, നാലു മൊബൈല്‍ ഫോണ്‍, ആറു സിഡികള്‍ മൂന്നു പെന്‍െ്രെടവ്, 54,000 രൂപ എന്നിവയുണ്ടായിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പല വസ്തുക്കളും മോഷണം പോയിരുന്നതായും സരിത പറഞ്ഞു. ഇതിന് പിന്നില്‍ പൊലീസാണെന്നാണ് സരിത പറയുന്നത്. ലാപ് ടോപ്പും രണ്ട് മൊബൈല്‍ ഫോണും മാത്രമേ കോടതിയില്‍ ഹാജരാക്കിയിട്ടുള്ളുവെന്നും സരിത വ്യക്തമാക്കി. ബിജു രാധാകൃഷ്ണന്‍ നേരിട്ട് വിസ്തരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സരിത വ്യക്തമാക്കി.
ഇനി ഈ വിസ്തരമാണ് മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ പോകുന്നത്. പരസ്യ വിസ്താരം വല്ലതും ആണെങ്കില്‍ കുടുംബവുമൊത്ത് ടിവി കാണാതിരിക്കുന്നതാവും നല്ലത്. മാധ്യമങ്ങള്‍ക്ക് ചാകര തന്നെ. അല്ലാതെന്തു പറയാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























