പിണറായി മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരു...എടുത്തുടുത്ത് സുധാകരൻ; ഒരു ഭരണാധികാരി പാതാളത്തോളം തരം താഴ്ന്നിരിക്കുന്നു...ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും, പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്....

പിണറായിക്ക് കറുപ്പ് പേടിയാണ് ,ജന കൂട്ടം പേടിയാണ് , മാധ്യമങ്ങളെ പേടിയാണ് ഇതെല്ലം നമ്മുക് അറിയാം , അതിന്റെ കൂടെ ഒന്നുടെ എഴുതി ചേർത്തിരിക്കുകയാണ് മൈക്ക്. ആ മൈക്കിന്റെ കഷ്ടകാലത്തിന് 10 സെക്കന്റ് വെറും 10 സെക്കന്റ് നിന്ന് പോയി. പോരെ. ഇനിയിപ്പോൾ ഉടൻ തന്നെ അതിനെ അറസ്റ് ചെയ്തു ഹാജരാക്കാൻ ഉള്ള എല്ലാം സാധ്യതയും ഉണ്ട്. ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവേ മൈക്കിന് തകരാറുണ്ടായതിനെചൊല്ലി പൊലീസ് കേസെടുത്തത് ആണ് ഇപ്പോൾ കേരളത്തിൽ ആണ് ചർച്ച വിഷയം. ഇപ്പോഴിതാ വിഷയത്തിലോ പ്രതികരിച്ചു കൊണ്ട് രംഗത്ത് വരികയാണ് കെ.സുധാകരന്‍. ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ മൈക്ക് സെറ്റിന് സാങ്കേതിക തകരാറുണ്ടായതിനെ ആസൂത്രിതമെന്നു ആരോപിച്ച് സ്വമേധയാ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴ്ന്നതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.
ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.‘അനുസ്മരണം നടന്ന വേദിക്ക് മുന്നിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഉണ്ടായ തിരക്കിലാണ് പ്രശ്നംഉണ്ടായതെന്നും പത്തു സെക്കന്‍ഡിനുള്ളില്‍ അതു പരിഹരിച്ചെന്നും മൈക്ക് ഓപ്പറേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയാന്ധതയോടെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്യുന്നത്. പിണറായി വിജയനെ സുഖിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും കേരള പൊലീസ് കളഞ്ഞു കുളിക്കില്ല. ‘യഥാ രാജാ തദാ പ്രജാ’ എന്ന മട്ടിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സിപിഎമ്മിന്റെ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഇത്തരം സാങ്കേതിക പ്രശ്‌നം നേരത്തേയും ഉണ്ടായിട്ടുണ്ട്.
അന്നൊന്നും കേസെടുക്കാതിരിക്കുകയും ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ ഉണ്ടായ സംഭവത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തത് ഗൂഢലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസിന്റെ പരിപാടിക്കിടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ചിത്രീകരിച്ച് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള സിപിഎമ്മിന്റെ നാടകമാണ് ഇതിനു പിന്നില്‍.കെപിസിസി ക്ഷണിച്ചുവരുത്തിയ മുഖ്യമന്ത്രിയെ എല്ലാ ആതിഥ്യമര്യാദകളോടെയുമാണ് സ്വീകരിച്ചത്. വളരെ വൈകാരികമായ അന്തരീക്ഷത്തില്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഉയര്‍ന്ന മുദ്രാവാക്യങ്ങളെ നേതൃത്വം ഇടപെട്ട് പെട്ടെന്നു ശാന്തമാക്കിയിരുന്നു. എല്ലാത്തിലും രാഷ്ട്രീയം കാണുന്ന സിപിഎമ്മിന്റെ രാഷ്ട്രീയാന്ധത ഇനിയെങ്കിലും അവസാനിപ്പിക്കണം. അസഹിഷ്ണുതയുടെ കൊടുമുടിയേറിയ പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെന്ന ജനപ്രിയ മുഖ്യമന്ത്രിയില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്’’– സുധാകരന്‍ പറഞ്ഞു.
മൈക്കിന് തകരാറുണ്ടായതിനെചൊല്ലി പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി സൗണ്ട് സെറ്റ് ഉടമ രഞ്ജിത്. മുഖ്യമന്ത്രിയുടെ പ്രസംഗം മനപ്പൂർവം തടസപ്പെടുത്തിയിട്ടില്ലെന്നും വെറും പത്ത് സെക്കൻഡ് മാത്രമാണ് പ്രശ്‌നം ഉണ്ടായതെന്നും രഞ്ജിത് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ, ആളുകൾ കേബിളിൽ തട്ടിയതാണ് പ്രശ്‌നമുണ്ടാകാൻ കാരണം. ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങൾ സാധാരണയായി ഉണ്ടാകുന്നതാണെന്നും രഞ്ജിത് വ്യക്തമാക്കി. മൈക്കും ആംപ്ലിഫയറുമൊക്കെ പൊലീസ് കസ്റ്റഡിയിലാണ്. വിശദമായി പരിശോധിച്ച ശേഷം തിരിച്ചുതരാമെന്നാണ് പറയുന്നതെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.ഏതായലും കെ പിസി സി യോഗത്തിൽ ഉണ്ടായ പിഴവിനെതിരെയും ആളുകൾ വിമർശനം ഉന്നയിക്കുന്നുണ്ട്. അവിടെ അസൗകര്യം ഉണ്ടായാൽ മാന്യമായി ക്ഷമ ചോദിക്കാനുള്ള നിലവാരം ആണ് വേണ്ടത്... താങ്കൾക്ക് എന്ത് നിലവാരം..? കൂടെ പഠിച്ചവൻ കേരളത്തിന്റെ മുഖ്യ മന്ത്രി അതും 2 തവണ. മൈക്ക് ഓഫ് ആക്കിച്ചും ആളെ വെച്ചു കൂവിച്ചും അസൂയ തീരുന്നില്ല..തുടങ്ങിയ കമ്മന്റുകളാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha


























