മോദിയുടെ ഓണസമ്മാനം എത്തി...കേരളത്തിന് രണ്ടാം വന്ദേഭാരത്...വിഷുക്കൈനീട്ടമായി കേന്ദ്രം നൽകിയ വന്ദേഭാരത് എക്സ്‌പ്രസിനെ, ഇരുകയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്....അടുത്തതിനായി മലയാളികൾ കാത്തിരിക്കുന്നു...

അങ്ങനെ ഇതാ അടുത്ത സന്തോഷ് വാർത്ത കൂടെ കേരളത്തെ തേടി എത്തിയിരിക്കുകയാണ്, കുറച്ചു കാലമായി വന്ദേ ഭാരത് ഒരെണ്ണം കൂടെ കേരളത്തിന് അനുവദിക്കുമോ എന്നുള്ള ചർച്ചകൾക്ക് ചൂട് പിടിക്കുകയായിരുന്നു. ഇപ്പോഴിതാ ആ കാര്യത്തിൽ തീരുമാനം ആയിരിക്കുകയാണ്.കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര റെയിൽവെ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അന്തിമ അനുമതി പുറത്തിരക്കിയത്.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് രാവിലെ കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചിരുന്നു. പിന്നാലെയാണ് വന്ദേഭാരതിന് റെയിൽവെ മന്ത്രാലയം അനുമതി നൽകിയത്. പുതിയ ട്രെയിന്റെ റൂട്ട്, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഏപ്രിൽ 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ളാഗോഫ് ചെയ്തത്.
കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന് വൻ സ്വീകരണമാണ് മലയാളികൾ നൽകിയത്. തിരുവന്തപുരം- കാസർകോട് റൂട്ടിലാണ് നിലവിൽ വന്ദേഭാരത് സർവീസ് നടത്തുന്നത്.തിരുവനന്തപുരം കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാർ ഏറ്റെടുത്തതോടെ കേരളത്തിന് രണ്ടാമതൊരു വന്ദേ ഭാരത് കൂടി അനുവദിക്കാനുള്ള തയാറെടുപ്പ് നേരത്തെ തുടങ്ങിയിരുന്നു.എന്നാൽ സാങ്കേതികകാരണങ്ങൾ പുതിയ ട്രെയിനിൻ്റെ റൂട്ടും സമയവും നിശ്ചയിക്കാൻ റെയിൽവേക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മംഗളൂരു - തിരുവനന്തപുരം റൂട്ടിൽ പുതിയ ട്രെയിൻ കൊണ്ടുവരാൻ റെയിൽവേക്ക് താത്പര്യമുണ്ടെങ്കിലും പാലക്കാട് ഡിവിഷനിൽ ട്രാക്കിൽ നടക്കുന്ന അറ്റകുറ്റപ്പണികളാണ് വെല്ലുവിളി. ഇതിനിടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുതിയ വന്ദേ ഭാരത് വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ടായിരുന്നു. അതേസമയം, മംഗളൂരുവിനു പുറമെ മറ്റ് റൂട്ടുകൾക്കുള്ള സാധ്യത ഇതുവരെ റെയിൽവേ പരിഗണിച്ചിട്ടില്ലെന്നാണ് മനോരമ റിപ്പോർട്ട്. നിലവിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയും തിരിച്ചുമാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇരുദിശകളിലേക്കും ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡുമുണ്ട്.
ഈ സാഹചര്യത്തിൽ കോഴിക്കോട് - തിരുവനന്തപുരം, തിരുവനന്തപുരം - കോയമ്പത്തൂർ, ബെംഗളൂരു - എറണാകുളം റൂട്ടുകളിലും വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങണമെന്ന് യാത്രക്കാർക്കിടയിൽ നിന്ന് ആവശ്യമുണ്ട്. രാജ്യത്തുതന്നെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് സർവീസാണ് കേരളത്തിലേത്. ഈ സാഹചര്യത്തിൽ രണ്ടാമതൊരു വന്ദേ ഭാരത് ട്രെയിൻകൂടി സംസ്ഥാനത്തിന് അനുദിക്കുന്നതിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും എതിർപ്പില്ലെന്നാണ് റിപ്പോർട്ടുകൾ.എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് അനുവദിക്കമെന്ന് കേരള ട്രെയിൻ യൂസേഴ്സ് ഫോറം സെക്രട്ടറി പിജി വെങ്കടേഷ് അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിൽ കേരളത്തിലെ ഏറ്റവും തിരക്കുള്ള റൂട്ട് ഇതാണെന്നും പുതിയ ട്രെയിനിന് ഏറെ ആവശ്യക്കാരുണ്ടാകുമെന്നുമാണ് വാദം. ബെംഗളൂരുവിൽനിന്ന് അതിരാവിലെ ആരംഭിച്ച് ഉച്ചയോടെ എറണാകുളത്ത് എത്തുന്ന സർവീസ് വേണമെന്നാണ് ആവശ്യം. സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാർക്കും ഈ സർവീസ് പ്രയോജനപ്പെടും.എന്നാൽ, ഈ റൂട്ടിൽ നിലവിലെ രീതിയിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് തുടങ്ങാൻ റെയിൽവേക്ക് താത്പര്യമില്ല.
അടുത്ത വർഷം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അവതരിപ്പിക്കുമ്പോൾ കേരളത്തിൽനിന്ന് ബെംഗളൂരുിലേക്ക് സർവീസ് തുടങ്ങിയേക്കുമെന്നും പഴയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.നിലവിലെ നീലയും വെള്ളയും നിറങ്ങൾക്കുപകരം ഓറഞ്ചും ചാരവും ചേർന്ന പാറ്റേണിലായിരിക്കും പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറങ്ങുക. വെളുത്ത നിറത്തിലുള്ള ട്രെയിൻ പരിപാലിക്കാനുള്ള ബുദ്ധിമുട്ടാണ് നിറംമാറ്റത്തിനു പിന്നിൽ. പുതിയ നിറത്തിന് സമൂഹമാധ്യമങ്ങളിലും ഏറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ ട്രെയിനുകളുടെ പല കുറവുകളും പരിഹരിച്ചായിരിക്കും ചെന്നൈ ഐസിഎഫിൽ നിർമാണത്തിലുള്ള പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറങ്ങുക. യാത്രക്കാർക്ക് ഉപയോഗം എളുപ്പമാക്കുന്നതിനു പുറമെ ട്രെയിനുകൾ പെട്ടെന്നു വൃത്തിയാക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും പുതിയ മാറ്റങ്ങൾ സഹായിക്കും. കൂടാതെ, യാത്രക്കാരുടെ സുരക്ഷയ്ക്കായി അധിക സംവിധാനങ്ങളുമുണ്ടാകും.
https://www.facebook.com/Malayalivartha


























