എത്രയൊക്കെ കടമെടുത്തിട്ടും ഒന്നും എവിടെയും എത്തുന്നില്ല... ഓഗസ്റ്റ് മാസത്തെ ശമ്പളം- പെൻഷൻ ചെലവുകൾ...ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍.... വായ്പയിൽ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്....

കടമെടുത്തു കടമെടുത്തു ഇതെങ്ങോട്ടാണ് കേരളത്തിനെ പോക്ക് എന്നാണ് അറിയാൻ കഴിയാത്തത് . എത്രയൊക്കെ കടമെടുത്തിട്ടും ഒന്നും എവിടെയും എത്തുന്നില്ല എന്നുള്ളതാണ്. ഇപ്പോഴിതാ അടുത്തത് ഓഗസ്റ്റ് മാസത്തെ ശമ്പളം- പെൻഷൻ ചെലവുകൾക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍. കേന്ദ്രത്തിന്‍റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയിൽ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകൾക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്. വായ്പ പരിധി വെട്ടിക്കുറക്കുന്ന കേന്ദ്ര സമീപനത്തിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം കൂടി വന്നതോടെയാണ് സംസ്ഥാനത്തിന്‍റെ ധനസ്ഥിതി നിലതെറ്റിയത്.4500 കോടിയുടെ മാത്രം അധിക ബാധ്യത കണക്കാക്കി ആലോചന തുടങ്ങിയ ശമ്പള പരിഷ്കരണം ഒടുവിൽ അതിന്‍റെ നാലിരട്ടിയുണ്ടായാലും തീരാത്ത ബാധ്യതയാണ് ഖജനാവിനുണ്ടാക്കിയത്.
വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സമീപനത്തിൽ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിട്ടുവീഴ്ചക്ക് കേന്ദ്രം തയ്യാറായിട്ടുമില്ല. ഓവര്‍ഡ്രാഫിറ്റിലേക്ക് പോയ ട്രഷറി കഴിഞ്ഞ ആഴ്ച ഇറക്കിയ 1500 കോടിയുടെ കടപത്രത്തിന്‍റെ ബലത്തിലാണ് കരകയറിയത്. ഓഗസ്റ്റ് മാസത്തെ ശമ്പളവും പെൻഷനും അടക്കം ചെലവുകൾ മുന്നിൽ കണ്ടാണ് വീണ്ടും ആയിരം കോടി വായ്പയെടുത്തത്. ഡിസംബര്‍ വരെ കടമെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയത് 15390 കോടി രൂപയ്ക്ക്.ഇതുവരെ എടുത്തത് 12500 കോടി, ഇനി ബാക്കി അഞ്ച് മാസത്തേക്ക് ശേഷിക്കുന്നത് 2890 കോടിയും. ഓണക്കാലത്തെ അധിക ചെലവുകൾ കഴിയാൻ തുക സമാഹരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്. പ്രതിസന്ധി പരിഹരിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. കേന്ദ്ര നയങ്ങൾക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനത്തിൽ കേരളം ഇതുവരെ തീരുമാനം എടുത്തിട്ടുമില്ല.കടപ്പത്രം ലേലം ചെയ്ത് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ എടുത്തത് 1000 കോടിരൂപ.
7.36 ശതമാനമാണ് പലിശ. 18 വര്‍ഷത്തേക്കുള്ള കടപ്പത്രങ്ങളാണ് റിസര്‍വ് ബാങ്ക് വഴി ലേലം ചെയ്തത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് വിപണി ഇടപെടല്‍ നടത്താന്‍ സപ്ലൈകോയ്ക്ക് ഈയാഴ്ച കുറച്ചു പണം നല്‍കുമെന്ന് കഴിഞ്ഞദിവസം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നു. ഇതിന് പുറമെ അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും നല്‍കാനും ഇന്നലെ കടമെടുത്ത തുക ഉപയോഗിക്കും. ണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍, ഓണം അഡ്വാന്‍സ്, കെ.എസ്.ആര്‍.ടി.സിക്കുള്ള സഹായം എന്നിവയ്ക്കൊക്കെ ഇനി പണം കണ്ടെത്തണം. ഓണം അഡ്വാന്‍സിന്‍റെ കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടുമില്ല)ഇന്നലെ 1000 കോടി എടുത്തതോടെ ഇനി ഡിസംബര്‍ വരെ കടമെടുപ്പിനായി അവശേഷിക്കുന്നത് കേവലം 2890 കോടി രൂപയാണ്. ഡിസംബര്‍ വരെ 15390 കോടി കടമെടുക്കാനായിരുന്നു കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയത്.
ഇതില്‍ 12500 കോടി കടമെടുത്തു കഴിഞ്ഞു. അഞ്ചുമാസം സര്‍ക്കാരിനു മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 5 ലക്ഷത്തിന്‍റെ വരെ ബില്ലുകള്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കുന്നതില്‍ തടസമില്ല. സപ്ലൈകോയ്ക്ക് പുറമെ കെ.എസ്.ആര്‍.ടി.സിയും ധനവകുപ്പിന്‍റെ കനിവ് കാത്തിരിക്കുകയാണ്. ശമ്പളത്തിന് സഹായമായി സര്‍ക്കാര്‍ നല്‍കുന്ന 80 കോടിയില്‍ 40 കോടി കിട്ടിയാലേ കെ.എസ്.ആര്‍.ടി.സിയില്‍ രണ്ടാം ഗഡു ശമ്പളം നല്‍കാന്‍ കഴിയൂ. പെന്‍ഷന്‍ വിതരണത്തിന് തിങ്കളാഴ്ച 71 കോടി നല്‍കിയതിനാല്‍ ശമ്പളവിതരണത്തിനുള്ള സഹായം നല്‍കാനാവില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. സാധാരണകർക്കുള്ള ഓണ കിറ്റ് വിതരണം പോലും ഇവിടെ പ്രതിസന്ധിയിലാണ് അതിനു ഇടയിലാണ് കടമെടുപ്പ് കൂടെ...
https://www.facebook.com/Malayalivartha


























