ഒന്നരമാസം പ്രായമായ പെണ്‍കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ചു

ഇങ്ങനെ ഉപേക്ഷിക്കാന്‍ ഈ കുഞ്ഞ് എന്ത് തെറ്റു ചെയ്തു. ദൈവത്തിന്റെ സ്വന്തം നാട്ടിലാണോ ഇങ്ങനെ നടക്കുന്നത്. ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പാര്‍ളിക്കാട് പത്താംകല്ലില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കു മുന്നില്‍ പ്ലാസ്റ്റിക് എയര്‍ ബാഗില്‍ കിടത്തിയ നിലയില്‍ നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി പൊലീസിനെ വിവരമറിയിച്ച് കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
എയര്‍ ബാഗില്‍ കമ്ബിളിയില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. കുഞ്ഞിന് നല്‍കുന്നതിനുള്ള പാല്‍ പൊടിയടങ്ങുന്ന ടിന്നും ധരിപ്പിക്കുന്നതിനുള്ള നാപ്കിനുകളും ബാഗില്‍ തന്നെ സൂക്ഷിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികളുടെ ചികില്‍സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു.
കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഉച്ചയോടെ ഒളരിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. കുഞ്ഞിനെ പുല്ലഴിയിലെ ഹോളി ഏഞ്ചല്‍സ് യൂണിറ്റില്‍ താമസിപ്പിക്കും. ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി മുമ്ബാകെ കുഞ്ഞിനെ ഹാജരാക്കും. കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് തുടര്‍ സംരക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























