കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോംബ് പൊട്ടി മരിച്ചതിനു പിന്നില്‍ ആര്‍.എസ്.എസെന്ന് സിപിഎം

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ണൂരില്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പുതിയാണ്ടി സ്വദേശി സജീവനാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സജീവന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള പാറക്കൂട്ടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടെ നിന്നും സജീവന്റെ കൈവിരലുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നിര്‍മ്മാണത്തിനിടെയാണോ ബോംബ് പൊട്ടിയത് എന്നതും പാറക്കൂട്ടത്തിനടുത്തേയ്ക്ക് ഇയാള്‍ എന്തിന് പോയി എന്നതും വ്യക്തമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























