കെ.എസ്.ആര്‍.ടി.സി. വീണ്ടും കൊലയാളിയായി... കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് വൈസ് ചാന്‍സലറുടെ മകന്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസിടിച്ച് വീണ്ടും മരണം. ഉള്ളൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.കെ. രാധാകൃഷ്ണന്റെ ഏക മകന്‍ ഹരി ആര്‍ കൃഷ്ണന്‍ (20) മരിച്ചു. ഹരികൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസിടിച്ചാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് (രാത്രി 7.19ന്) മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
മാര്‍ ബസേലിയോസ് കോളേജിലെ ബി ടെക് വിദ്യാര്‍ത്ഥിയാണ് ഹരി ആര്‍ കൃഷ്ണന്‍. ശ്രീകാര്യത്തിന് സമീപമുള്ള ശ്രീധന്യ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം. വൈസ് ചാന്‍സലര്‍ ഔദ്യോഗികാവശ്യത്തിന് കേരളത്തിന് പുറത്താണിപ്പോള്‍.
കഴിഞ്ഞയാഴ്ചയാണ് കെ.ബി. ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം പൂജപ്പുരയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചത്. അന്നും ബൈക്ക് യാത്രക്കാരനെയാണ് ഇടിച്ച് തെറിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























