മാസപ്പടി ശാപമോ...? വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, അപ്രതീക്ഷിത സംഭവം....മാസപ്പടി വിവാദത്തിലും പാലാരിവട്ടം അഴിമതിയിലും ഹർജിക്കാരനായ, ഗിരീഷ് ബാബു മരിച്ച നിലയിൽ ഇന്ന് കണ്ടെത്തി. ...

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി, മകള്‍ വീണ വിജയന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള ആരോപണം എന്താണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ പരാതിക്കാരന്റെ വാദം കഴിഞ്ഞ തവണ പൂര്‍ത്തിയായിരുന്നു. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
തന്റെ വാദം കേള്‍ക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളിയത്. തന്റെ വാദം കൂടി കേട്ട് വിജിലന്‍സ് കോടതി തീരുമാനമെടുക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.കളമശേരി സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങി 12 പേരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് വീണ വിജയന്‍ സേവനങ്ങളൊന്നും നല്‍കാതെ പണം കൈപ്പറ്റിയെന്നാണ് വിവാദം.
വീണ വിജയന് പുറമേ മറ്റ് രാഷ്‌ട്രീയ നേതാക്കളുടെ പേരുകളും മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. അതെ സമയം മറ്റൊരു അപ്രതീക്ഷിത സംഭവം കൂടെ ഉണ്ടായിരിക്കുകയാണ് .മാസപ്പടി വിവാദത്തിലും പാലാരിവട്ടം അഴിമതിയിലും ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ച നിലയിൽ ഇന്ന് കണ്ടെത്തി. പൊതുപ്രവർത്തകൻ ഗിരീഷ് ബാബു വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കളമശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ഇവിടെ താമസിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഗിരീഷ് ചികിത്സയിൽ ആയിരുന്നെന്നാണ് വിവരം. പൊലീസ് ഗിരീഷിന്റെ വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചന.കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി പൊതുതാൽപര്യ ഹർജികളിലൂടെ ശ്രദ്ധേയനാണ് ഗിരീഷ് ബാബു. പാലാരിവട്ടം അഴിമതി, മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി കേസ് എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹർജി നൽകിയിട്ടുണ്ട്. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി തള്ളിയിരുന്നു.
പിന്നീട് ഗിരീഷ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മതിയായ തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ട വിജിലന്‍സ് കോടതി നേരത്തെ ഹര്‍ജി മടക്കി. എന്നാല്‍ കേസെടുക്കാനാവശ്യമായ തെളിവുകള്‍ ഹര്‍ജിക്കാരന് ഹാജരാക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ജി പ്രത്യേക കോടതി തള്ളിയത്.ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിലെ വിശദാംശങ്ങള്‍...
ആക്ഷേപം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല,മതിയായ തെളിവുകള്‍ ഇല്ലാതെ പൊതുപ്രവര്‍ത്തകരെ പ്രതി ചേര്‍ക്കാനാവില്ല,അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാവില്ല,എതിര്‍ കക്ഷികള്‍ ആരും കുറ്റം ചെയ്തതായി തെളിവില്ല,സിഎംആര്‍എല്‍ പണം നല്‍കി സ്വാധീനിച്ചു എന്നതിന് തെളിവില്ല,മുഖ്യമന്ത്രി CMRLനെ സഹായിച്ചു എന്ന് ആക്ഷേപമില്ല,സിഎംആര്‍എല്‍ സ്വാധീനിച്ചു എന്നത് ആരോപണം മാത്രം, ചെയ്ത കുറ്റം എന്താണെന്ന് പരാതിയില്‍ പറയുന്നില്ല...
https://www.facebook.com/Malayalivartha